Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മലേറിയ രോഗത്തിന്റെ ചികില്സയ്ക്കായി വ്യാപകമായി ഉപയോഗിച്ചുവരുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ എന്ന മരുന്ന് വിവാദങ്ങൾക്കൊടുവിൽ വിലയിരുത്താനൊരുങ്ങി ലോകാരോഗ്യ സംഘടന. ഈ മരുന്നിന് നിരവധി പാർശ്വ ഫലങ്ങളുണ്ടെന്ന് ചില പ്രഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ മനസിലാക്കിയതിനെത്തുടർന്ന് സംഘടന മരുന്നിന്റെ ഉപയോഗം വിലക്കിയിരുന്നു. ഇതേ തുടർന്നാണ് വിഷയത്തിൽ തീരുമാനം കൈക്കൊള്ളാൻ ലോകാരോഗ്യ സംഘടന അവലോകനത്തിന് ഒരുങ്ങുന്നത്. ജൂൺ ആദ്യപകുതിയോടെ അവലോകനം പൂർത്തിയായേക്കുമെന്നാണ് സംഘടനയുടെ വിശദീകരണം. കോവിഡ് ചികില്സയ്ക്കായി ഈ മരുന്നുകൾ വ്യാപകമായി ഉപയോഗിക്കാമെന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം. എന്നാൽ കോവിഡ് ചികിത്സയ്ക്കായി ഈ മരുന്ന് ഉപയോഗിച്ച ചില രോഗികൾ മരിച്ച സാഹചര്യത്തിൽ മരുന്ന് അപകടകരമാണെന്ന് പല ആരോഗ്യപ്രവർത്തകരും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേതുടർന്ന് വിവിധ രാജ്യങ്ങളിലെ ക്ലിനിക്കൽ ട്രയൽ പരീക്ഷണങ്ങൾക്ക് തങ്ങൾ എച്ച്സിക്യു ഉപയോഗിക്കില്ലെന്നാണ് ലോകാരോഗ്യ സംഘടന തിങ്കളാഴ്ച വ്യക്തമാക്കിയത്. ഈ തീരുമാനത്തിന് തൊട്ടുപിന്നാലെയാണ് ലോകാരോഗ്യസംഘടന വിശദമായ പരീക്ഷണങ്ങൾക്ക് ഒരുങ്ങുന്നത്.
29.68°C







