Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേരളത്തിൽ കോവിഡ് വീണ്ടും ഭീതി പടർത്തികൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ കോവിഡ്19 പരിശോധനകൾ കൂട്ടിയാലും സംസ്ഥാനത്ത് പരിശോധന കിറ്റുകളുടെ ദൗർലഭ്യമുണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് . നിലവിൽ 40 ദിവസത്തേക്കുളള പിസിആർ കിറ്റുകളും 35 ദിവസത്തേക്കുളള ആർഎൻഎ വേർതിരിക്കൽ കിറ്റുകളും സംസ്ഥാനത്തുണ്ട് . അടുത്ത മാസം 30 നകം മൂന്ന് ലക്ഷം പരിശോധനകൾ നടത്തേണ്ടി വരുമെന്നായിരുന്നു ആരോഗ്യവകുപ്പ് കണക്കാക്കിയിരുന്നത് . ഒരു രോഗിയിൽ തന്നെ അൻപത് പരിശോധനകൾ വരെ നടത്തേണ്ട സാഹചര്യവുമുണ്ട് . അതിനാൽ പരിശോധനകളുടെ എണ്ണം കൂട്ടുന്നതിനൊപ്പം യുക്തിപൂർവ്വം പരിശോധന കിറ്റുകൾ ഉപയോഗിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത് .
ഇതുകൂടാതെ പിസിആർ കിറ്റ് , ആർഎൻഎ വേർതിരിക്കൽ കിറ്റ് എന്നിവയാണ് പരിശോധനകൾക്കായി വേണ്ടത് . കിറ്റുകൾ ആവശ്യത്തിന് വേണ്ടപ്പോൾ വരുത്തുന്നതിനായി 9 കമ്പനികൾക്ക് മെഡിക്കൽ സർവീസസ് കോർപറേഷൻ ഓർഡർ നൽകിയിട്ടുണ്ട് . കഴിഞ്ഞ ഒരാഴ്ചയായി ശരാശരി 1800 പരിശോധനകളാണ് ഒരുദിവസം നടക്കുന്നത് . ലക്ഷണങ്ങൾ ഉള്ളവർക്കുളള പരിശോധനകൾക്ക് പുറമേ കൂട്ടമായി സാംപിൾ ശേഖരിച്ചും പരിശോധനകൾ നടക്കുന്നുണ്ട് . പുറത്ത് നിന്ന് ഇങ്ങനെ ശേഖരിക്കുന്ന സാംപിളുകൾ ലാബുകളിൽ എത്തിക്കാനുള്ള പ്രത്യേക ഉപകരണങ്ങളും ആവശ്യമുണ്ട് , വിടിഎം എന്ന് പേരുളള ഇവ 18,000 എണ്ണം സംസ്ഥാനത്ത് സ്റ്റോക്കുണ്ട് . കൂടുതൽ ഗ്രൂപ്പ് പരിശോധനകൾ നടത്താൻ തീരുമാനിച്ചതിനാൽ 25,000 വിടിഎം കൂടി വാങ്ങിയിട്ടുണ്ട് . കിറ്റുകൾക്കായി കേന്ദ്രസർക്കാരിനെ അധികം ആശ്രയിക്കാതെയാണ് സംസ്ഥാനം ഇപ്പോൾ മുന്നോട്ടുപോകുന്നതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
29.68°C







