Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരം: സംസ്ഥാനത്തെ 5 സര്‍ക്കാര്‍ ആശുപത്രികളില്‍ അത്യാധുനിക സംവിധാനങ്ങളോടെ മികച്ച സൗകര്യമൊരുക്കുന്നതിനായി 313 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മാവേലിക്കര ജില്ലാ ആശുപത്രിയ്ക്ക് 102.8 കോടി രൂപ, കൊല്ലം കുണ്ടറ താലൂക്ക് ആശുപത്രിക്ക് 35.66 കോടി രൂപ, പാലക്കാട് ചിറ്റൂര്‍ താലൂക്ക് ആശുപത്രിക്ക് 50.47 കോടി രൂപ, പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയ്ക്ക് 56.31 കോടി രൂപ, കോട്ടയം വൈക്കം താലൂക്ക് ആശുപത്രിയ്ക്ക് 67.96 കോടി രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
ഒ.പി. വിഭാഗം, അത്യാഹിത വിഭാഗം, റേഡിയോ ഡയഗ്നോസിസ് വിഭാഗം, ക്ലിനിക്കല്‍ ലബോറട്ടറി, 9 ഓപ്പറേഷന്‍ തീയറ്റുകള്‍, 245 കിടക്കകളുള്ള വാര്‍ഡുകള്‍, 26 കിടക്കകളുള്ള ഐ.സി.യു. എന്നീ അത്യാധുനിക സംവിധാനങ്ങളോടെയുള്ള 8 നില കെട്ടിടമാണ് മാവേലിക്കര ജില്ലാ ആശുപത്രിയില്‍ നിര്‍മ്മിക്കുന്നത്.
ഒഫ്ത്താല്‍മോളജി, ദന്തല്‍, ഓര്‍ത്തോപീഡിക്‌സ്, ജനറല്‍ മെഡിസിന്‍, സര്‍ജറി, റേഡിയോളജി എന്നീ വിഭാഗങ്ങള്‍, 2 മോഡ്യുലാര്‍ ഓപ്പറേഷന്‍ തീയറ്റര്‍, മോര്‍ച്ചറി, സര്‍ജിക്കല്‍ ആന്റ് മെഡിക്കല്‍ ഐ.സി.യു എന്നിവയോടു കൂടിയ 8 നില കെട്ടിടമാണ് കുണ്ടറ താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മിക്കുന്നത്.
ഒ.പി., അത്യാഹിത വിഭാഗം എന്നിവ ഉള്‍ക്കൊള്ളുന്ന 7 നില കെട്ടിടമാണ് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മിക്കുന്നത്.
അത്യാഹിത വിഭാഗം, വാര്‍ഡുകള്‍ എന്നീ സൗകര്യങ്ങളോടു കൂടിയ 7 നില കെട്ടിടമാണ് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മിക്കുന്നത്.
അത്യാഹിത വിഭാഗം, 2 ഓപ്പറേഷന്‍ തീയറ്ററുകള്‍, വാര്‍ഡുകള്‍ എന്നിവയുള്‍ക്കൊള്ളുന്ന 5 നില കെട്ടിടമാണ് വൈക്കം താലൂക്ക് ആശുപത്രിയില്‍ പണിയുന്നത്.
30.82°C







