Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:20 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത്  സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനായി നാളെ റാൻഡം കോവിഡ്  പരിശോധന നടത്തും. ഇതിനായി ഒറ്റദിവസം 3000 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി സ്വീകരിക്കുന്നത്.സമൂഹത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെ റാൻഡം രീതിയിൽ തിരഞ്ഞെടുത്തുള്ള സാമ്പിൾ പരിശോധന സംസ്ഥാനത്ത് രണ്ടാം തവണയാണ് നടത്തുന്നത്.


ഹോട്ട്സ്പോട്ടുകളിലേതടക്കം പൊതുജനങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കും.കോവിഡ് ലക്ഷണമോ, രോഗിയുമായി സമ്പർക്കമോ ഇല്ലാത്തവർ, സമീപകാലത്ത് വിദേശയാത്രാ ചെയ്യാത്തവർ, മുതിർന്ന പൗരന്മാർ, ഗർഭിണികൾ തുടങ്ങിയവരിൽ നിന്നാണ് സാമ്പിളുകൾ ശേഖരിക്കുക. ഇവ പിസിആർ പരിശോധനയ്ക്ക് വിധേയമാക്കി രോഗനിർണയം നടത്തും. രണ്ടുദിവസത്തിനകം ഫലമറിയാനാകുമെന്നാണ് പ്രതീക്ഷ.

Readers Comment

Add a Comment