Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ശ്വാസകോശത്തിന് അത്യപകടകാരിയായ നിക്കോട്ടിൻ എന്ന പദാർത്ഥവും മെഡിക്കൽ ആവിശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കഞ്ചാവും ശ്വാസകോശത്തെ ബാധിക്കുന്ന കോവിഡ് രോഗത്തെ പ്രതിരോധിക്കാൻ ഉപയോഗിക്കാമെന്ന ഞെട്ടിപ്പിക്കുന്ന അവകാശവാദവുമായി കാനഡയിലെ ഒരു കൂട്ടം ഗവേഷകർ. കോവിഡ് ചികിത്സയ്ക്കായി നിക്കോട്ടിൻ ഉപയോഗിക്കാമെന്ന ഫ്രാൻസിലെ ചില ശാസ്ത്രജ്ഞരുടെ കണ്ടെത്തലിന് തൊട്ടുപിന്നാലെയാണ് കനേഡിയൻ ഗവേഷകർ തുടർപഠനങ്ങൾ ആരംഭിച്ചത്. ശ്വാസകോശത്തിലെത്തി കൊറോണ വൈറസ് വളർച്ച വ്യാപിക്കുന്നതും പെരുകുന്നതും മെഡിക്കൽ ആവിശ്യങ്ങൾക്കുപയോഗിക്കുന്ന കഞ്ചാവിന് തടയാനാകുമെന്നാണ് ഇവരുടെ കണ്ടെത്തൽ. വൈറസിനെ എളുപ്പം സ്വീകരിക്കുന്ന മനുഷ്യശരീരത്തിലെ ആഞ്ചിയോടെൻസിൻ കൺവെർട്ടിങ് കോശങ്ങളെ വൈറസിനെതിരെ പ്രതിരോധമുള്ളവയാക്കിമാറ്റാൻ കഞ്ചാവ് സഹായിക്കുന്നുവെന്നാണ് ഗവേഷകരുടെ വിശദീകരണം. മൂക്ക്, വായ മുതലായ അവയവങ്ങളുടെ പുറം ഭാഗത്തുള്ള ചർമ്മത്തിൽ കാണപ്പെടുന്ന ഈ കോശങ്ങൾ വഴിയാണ് വൈറസ് വ്യാപനം പ്രധാനമായും നടക്കുന്നതെന്നും ഇവർ അടിവരയിടുന്നു. സാധാരണ തോട്ടങ്ങളിലും മറ്റും കൃഷി ചെയ്യുന്ന കഞ്ചാവല്ല ഇതിനായി ഉപയോഗിക്കേണ്ടതെന്നും മെഡിക്കൽ ആവശ്യങ്ങൾക്കായി വികസിപ്പിച്ചെടുത്ത കഞ്ചാവ് കൊണ്ട് മാത്രമേ കാര്യമുള്ളൂവെന്നും ഇവർ വ്യക്തമാക്കി.
29.68°C







