Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 11:27 am
  • 18th April, 2024
  • Overcast Clouds
34.82°C31.51°C
  • Humidity: 50 %
  • Wind: 2.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് രോഗത്തിന്റെ ചികിത്സയ്ക്ക് ഉപകാരപ്പെടുന്ന മരുന്ന് മൃഗങ്ങളിൽ വിജയകരമായി പരീക്ഷിച്ചുവെന്ന് ചൈനയിലെ ബീജിംഗ് സർവകലാശാലയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ. കോവിഡ് രോഗം ഭേദമാകാനുള്ള കാലതാമസം ഈ മരുന്ന് ഗണ്യമായി കുറയ്ക്കുമെന്നും രോഗിയെ വേഗം സുഖപ്പെടുത്തുമെന്നുമാണ് ഗവേഷകരുടെ അവകാശവാദം. ബീജിംഗ് സർവകലാശാലയുടെ അഡ്വാൻസ് ഇന്നോവേഷൻ സെന്റർ തലവൻ സണ്ണി സീ നയിച്ച സംഘമാണ് മരുന്ന് വികസിപ്പിച്ചത്. കോവിഡ് രോഗത്തിന് കാരണമാകുന്ന നോവൽ കൊറോണ വൈറസിനെതിരെ പ്രവർത്തിക്കാനാകുന്ന ആന്റിബോഡികൾ ഫലപ്രദമായി വികസിപ്പിക്കാൻ തങ്ങൾക്ക് സാധിച്ചു എന്ന് ചൈന പറഞ്ഞു. ഇവർ വികസിപ്പിച്ച ആന്റിബോഡികൾ കോവിഡ് രോഗ ചികിത്സയ്ക്കും പ്രതിരോധത്തിനും ഒരേ പോലെ ഉപയോഗിക്കാനാകും എന്ന അവകാശവാദവും ഉയരുന്നുണ്ട്. മരുന്നിന്റെ എല്ലാ പരീക്ഷണഘട്ടങ്ങളും പൂർത്തിയായാൽ ഉടൻ തന്നെ മരുന്ന് വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിച്ച് ലോകരാജ്യങ്ങൾക്ക് ലഭ്യമാക്കുമെന്ന് ചൈന പറഞ്ഞു. നിലവിൽ നൂറു കണക്കിന് വാക്‌സിൻ ആണ് പരീക്ഷണ ഘട്ടത്തിൽ ലോകമെമ്പാടുമുള്ളത്. 

Readers Comment

Add a Comment