Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 5:19 pm
  • 15th March, 2026
  • Clear Sky
29.68°C29.68°C
  • Humidity: 60 %
  • Wind: 3.38 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശരീരത്തിന്റെ ചയാപചയ പ്രക്രിയകള്‍ക്ക് (മെറ്റബോളിസം) സഹായിക്കുന്ന ഹോര്‍മോണ്‍ ആണ് തൈറോയിഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന തൈറോക്‌സിന്‍. ഈ ഹോര്‍മോണിന്റെ ഉത്പാദനം കൂടിയാലും കുറഞ്ഞാലും കുഴപ്പമാണ്. തൈറോയിഡ് ഗ്രന്ഥി ആവശ്യമായതിലും കുറഞ്ഞ അളവില്‍ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പോ തൈറോയിഡിസം. കൂടിയ അളവിലുള്ള ഹോര്‍മോണ്‍ ഉത്പാദനം ഹൈപ്പര്‍ തൈറോയിഡിസം എന്ന അവസ്ഥയ്ക്ക് വഴിവയ്ക്കും.ഈ വ്യത്യസ്ത പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നവര്‍ കഴിക്കുകയും ഓഴിവാക്കുകയും ചെയ്യേണ്ട ഭക്ഷണങ്ങളുടെ കാര്യത്തിലും വ്യത്യാസമുണ്ട്. ഹൈപ്പോ തൈറോയ്ഡ് പ്രശ്‌നമുള്ളവര്‍ കഴിക്കേണ്ടുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ ചുവടെ പറയുന്നവയാണ്:

1. തൈറോയിഡ് ഹോര്‍മോണിന്റെ ഉത്പാദനത്തിന് അയഡിന്‍ സഹായിക്കും എന്നതുകൊണ്ട് അയഡിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. കൊഴുപ്പു കുറഞ്ഞ പാല്‍, ചീസ്, തൈര് എന്നിവ അയഡിന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ്. 

2. ഒമേഗ ത്രീ ഫാറ്റി ആസിഡ് പ്രധാനമായതിനാല്‍ മത്തി, ചാള, ട്യൂണ തുടങ്ങിയ മത്സ്യങ്ങള്‍ ഗുണം ചെയ്യും.

3. ബീഫ്, ചിക്കന്‍ എന്നിവയിലുള്ള സിങ്ക് ഘടകം തൈറോയിഡ് ഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കുന്നതാണ്.

4. മുട്ട തൈറോയിഡ് ഹോര്‍മോണ്‍ ഉത്പാദനത്തെ സഹായിക്കുന്നതിനാല്‍ കഴിക്കാം. എന്നാല്‍ കൊളസ്‌ട്രോള്‍ കൂടുതലുള്ളവര്‍ ശ്രദ്ധിക്കുക. 

5. ഞണ്ട്, ചെമ്മീന്‍ തുടങ്ങിയ കടല്‍ വിഭവങ്ങളില്‍ ഉയര്‍ന്ന അളവില്‍ സിങ്ക് അടങ്ങിയിട്ടുള്ളതിനാല്‍ അവയും കഴിക്കാം.

6. ഒലിവ് ഓയിലില്‍ ഉള്ള ആരോഗ്യകരമായ കൊഴുപ്പും പോഷക പദാര്‍ത്ഥങ്ങളും തൈറോക്‌സിന്‍ ഹോര്‍മോണിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കും.

7. പയര്‍ വര്‍ഗങ്ങള്‍, ഫൈബര്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ എന്നിവയും ഏറെ നല്ലതാണ്. 

ഹൈപ്പോതൈറോയിഡ്; 
ഒഴിവാക്കേണ്ടവ 

1. ക്യാബേജ്, ബ്രൊക്കോളി, കോളിഫ്‌ളവര്‍, ചീര എന്നിവ ഒഴിവാക്കുക.
2. അധികം മധുരം, വറുത്ത ഭക്ഷണങ്ങള്‍
3. ഗ്രീന്‍ ടീ തൈറോയിഡ് ഹോര്‍മോണ്‍ ഉല്‍പാദനത്തെ കുറയ്ക്കും. അത് ഒഴിവാക്കുക

ഹൈപ്പര്‍ തൈറോയിഡ്;
കഴിക്കേണ്ടവ

1. ക്യാബേജ്, ചീര, ബ്രൊക്കോളി, ക്യാരറ്റ്, കോളിഫ്‌ളവര്‍ എന്നിവ കഴിക്കുന്നത്  ഏറെ നല്ലതാണ്.
2. ഗ്രീന്‍ ടീ കുടിക്കുന്നത് തൈറോയിഡ് ഹോര്‍മോണ്‍ ഉല്‍പാദനം കുറയ്ക്കും.
3. തവിട് മാറ്റാത്ത അരി, റാഗി തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇത് തൈറോയിഡ് ഹോർമോണിന്റെ  അധിക ഉത്പാദനം കുറയ്ക്കും.

ഹൈപ്പര്‍ തൈറോയിഡ്;
ഒഴിവാക്കേണ്ടവ

1. അയഡിന്‍, സിങ്ക്, സെലനിയം എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി കുറയ്ക്കുക. 
2. പാലും പാൽ  ഉത്പന്നങ്ങളും മധുരവും കഴിവതും ഒഴിവാക്കുകയോ ഉപയോഗം വളരെ ചുരുക്കുകയോ ചെയ്യുക. 

Readers Comment

Add a Comment