Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:37 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുൻപ് ആരോഗ്യപ്രവർത്തകർ മാത്രം വ്യാപകമായി ഉപയോഗിച്ചുവന്നിരുന്ന ഹാൻഡ് സാനിറ്റൈസർ ഇന്ന് മിക്കവാറും വീടുകളിലെ അത്യാവശ്യ വസ്തുക്കളിൽ ഒന്നാണ്. കൈകൾ ഇടയ്ക്കിടെ നന്നായി  സാനിറ്റൈസ് ചെയ്തും സോപ്പിട്ട് വൃത്തിയാക്കിയും സാമൂഹ്യ അകലം പാലിച്ചും പൊതുസ്ഥലത്തിറങ്ങുമ്പോൾ മാസ്ക്ക് ശീലമാക്കിയും മാത്രമേ കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനാകൂ എന്ന് നമുക്കറിയാം. ഇതാ  ഗുണമേന്മയുള്ള, സുരക്ഷിതമായ ഹാൻഡ് സാനിറ്റൈസർ കുറഞ്ഞ ചിലവിൽ വീട്ടിൽ തന്നെ നിർമ്മിക്കാനുള്ള മാർഗ നിർദേശങ്ങൾ. 
സാനിറ്റൈസർ നിർമ്മിക്കാൻ വളരെ എളുപ്പമാണെങ്കിലും നിർമ്മാണ വേളയിൽ പരിപൂർണ്ണ ശ്രദ്ധയും ഏകാഗ്രതയും ആവിശ്യമുണ്ട്. നിർമ്മാണത്തിനുപയോഗിക്കുന്ന വസ്തുക്കളുടെ അളവിൽ യാതൊരു കോംപ്രമൈസും പാടില്ല. കൃത്യം അനുപാതം ആയാൽ മാത്രമേ സാനിറ്റൈസർ അണുനശീകരണത്തിനുപയോഗിക്കാനാകൂ എന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു.
എല്ലാവർക്കും അറിയുന്നത് പോലെ സ്പിരിറ്റാണ് സാനിറ്റൈസറിന്റെ പ്രധാന ചേരുവ. എഥനോളും ഹൈഡ്രജൻ പെർ ഓക്‌സൈഡും ഡിസ്റ്റിൽഡ് വാട്ടറും ഗ്ലിസറോളുമൊക്കെയാണ് വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കുന്ന സാനിറ്റൈസറിന്റെ ചേരുവകളെങ്കിലും മറ്റ് രാസവസ്തുക്കൾ ഒഴിവാക്കിക്കൊണ്ട്, ഇതേ ഗുണമേന്മയോടെ നമ്മുക്ക് വീടുകളിൽ സാനിറ്റൈസറുകൾ നിർമ്മിക്കാമെന്ന് വിദഗ്ദർ സാക്ഷ്യപ്പെടുത്തുന്നു. അതിനായി സ്പിരിറ്റ് കൂടാതെ ശുദ്ധമായ കറ്റാർ വാഴ ജെല്ലിയും ആവിശ്യമാണ്. കടകളിൽ നിന്ന് ലഭിക്കുന്ന ഗുണമേന്മയുള്ള അലോ ജെൽ ഉപയോഗിക്കുന്നതാണ് ഉത്തമം.സാനിറ്റൈസർ നിർമ്മാണ സമയത്ത് കയ്യുറകളും മാസ്ക്കും നിർബന്ധമായും ഉപയോഗിക്കണം. നന്നായി വൃത്തിയാക്കിയ ഒരു ബീക്കറിലോ പാത്രത്തിലോ ഐസോപ്രൊപിൽ ആൽക്കഹോൾ അഥവാ റബ്ബിങ് ആൽക്കഹോൾ എടുക്കുക.  സ്പിരിറ്റും അലോ ജെല്ലും കൃത്യം 2 :1 എന്ന അനുപാതത്തിലാണ് ആവിശ്യം. അതിനാൽ ചേർത്ത സ്പിരിറ്റിന് മുൻപ് പറഞ്ഞ അനുപാതത്തിലുള്ള ജെൽ ഒരു ഫണലിലൂടെ പാത്രത്തിലേക്ക് ഒഴിക്കുക. പതുക്കെ ഇളക്കി കൊണ്ടിരിക്കുക. രണ്ട് തുള്ളി ലാവെണ്ടർ ഓയിലോ നാരങ്ങാ നീരോ വീട്ടിലുണ്ടെങ്കിൽ  മിശ്രിതത്തിലേക്ക് ചേർക്കുന്നത് ഉത്തമമാണ്. ചേരുവകൾ നന്നായി ഇളക്കിയ ശേഷം വൃത്തിയുള്ള അടച്ചുറപ്പുള്ള ബോട്ടിലിലേക്ക് മാറ്റി ഉപയോഗിച്ച് തുടങ്ങാം. സാനിറ്റൈസർ നിർമ്മാണത്തിനായി സ്പിരിറ്റ് തിരഞ്ഞെടുക്കുമ്പോൾ അതിലെ ആൽക്കഹോൾ അംശം 98 ശതമാനത്തിൽ അധികമായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. നേർപ്പിച്ച സ്പിരിറ്റ് കൊണ്ട് പ്രയോജനമുണ്ടാകില്ലെന്ന് വിദഗ്ദർ പറയുന്നു.

Readers Comment

Add a Comment