Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:42 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


പ്ലാസ്മ ചികിത്സയുടെ പ്രായോഗിക പരീക്ഷണത്തിനായി കേരളത്തിന്  ആദ്യഘട്ടത്തിൽ ഐസിഎംആറിന്റെ അനുമതിയില്ല.ശ്രീചിത്ര, തിരുവനന്തപുരം മെഡിക്കൽ കോളജ്, അമൃത ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മെഡിക്കൽ സയൻസ്, കോഴിക്കോട് മെഡിക്കൽ കോളജ്, തലശ്ശേരി മലബാർ കാൻസർ സെന്റർ, കോഴിക്കോട് ബേബി മൈമ്മോറിയൽ എന്നീ ആറു സ്ഥാപനങ്ങളായിരുന്നു ക്ലിനിക്കൽ ട്രയിലിന് അനുമതി തേടിയിരുന്നത്. അതേസമയം ആവശ്യമായ രേഖകൾ നൽകുന്ന മുറയ്ക്ക് ഇപ്പോൾ പട്ടികയിൽ ഉൾപ്പെടാത്ത സ്ഥാപനങ്ങൾക്കും പ്ലാസിഡ് ട്രയൽ(പ്ലാസ്മ) നടത്താനുള്ള അനുമതി നൽകുന്ന കാര്യം പരിഗണിക്കുമെന്ന്  ഐസിഎംആർ അറിയിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്തെ 21 സ്ഥാപനങ്ങൾക്കാണ് പ്ലാസ്മ ചികിത്സയുടെ പ്രായോഗിക പരീക്ഷണത്തിന് അനുമതി നൽകിയിരിക്കുന്നത്.

എന്നാൽ ശ്രീ ചിത്രഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം മെഡിക്കൽ കോളജ് എന്നിവയ്ക്ക് അനുമതി നൽകിയെങ്കിലും രണ്ട് സ്ഥാപനങ്ങളും തമിഴ്നാടിന്റെ പട്ടികയിലാണുള്ളത്. തമിഴ്നാട്ടിൽ നിന്നും 12 സ്ഥാപനങ്ങൾ അനുമതിക്ക് അപേക്ഷിച്ചിരുന്നുവെങ്കിലും അനുമതി കിട്ടിയത് കേരളത്തിലുള്ള രണ്ട് സ്ഥാപനങ്ങൾക്കാണ്.

Readers Comment

Add a Comment