Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:37 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോകത്തിനാകെ ഭീതി വിതച്ചുകൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയുടെ വ്യാപനം നടന്നത് കഴിഞ്ഞ വർഷം സെപ്റ്റംബർ മാസം പകുതിയോടെയാണെന്ന് കണ്ടെത്തി പുതിയ പഠനം. 2019 ഡിസംബർ മാസത്തിലാണ് രാജ്യത്ത് ആദ്യ കോവിഡ് കേസ് ഉണ്ടാകുന്നതെന്നാണ് വൈറസ് ആദ്യം പ്രത്യക്ഷപ്പെട്ട ചൈന ലോകാരോഗ്യസംഘടനയോട് വെളിപ്പെടുത്തിയത്. എന്നാൽ ഇതിന് മാസങ്ങൾക്ക് മുൻപ് തന്നെ വൈറസ് വ്യാപനം നടന്നിരിക്കാമെന്ന് കേംബ്രിഡ്ജ് സർവകലാശാല ഗവേഷകർ കണ്ടെത്തുന്നു. വിവിധ മാസങ്ങളിൽ ചൈനയിൽ ചികിത്സയിലിരുന്ന ന്യൂമോണിയ രോഗികളുടെ ലഭ്യമായ സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് പല ഞെട്ടിക്കുന്ന വിവരങ്ങളും സംഘത്തിന് ലഭിച്ചത്. ഒരു ചന്തയിൽ നിന്നാകാം വൈറസിന്റെ ഉത്ഭവമെന്ന സിദ്ധാന്തവും പുതിയ പഠനസംഘം തള്ളിക്കളയുന്നുണ്ട്. ചൈനയിൽ വൈറസ് ആദ്യമായി കണ്ടെത്തി എന്ന് പറയപ്പെടുന്ന ഡിസംബർ മാസം തന്നെ ഫ്രാൻസ് പോലുള്ള രാജ്യങ്ങളിലും വൈറസിന്റെ സാന്നിധ്യം ശാസ്ത്രജ്ഞർ കണ്ടെത്തി. ഇതെങ്ങനെ സംഭവിച്ചു എന്ന ആശയക്കുഴപ്പത്തിലാണ് ഇപ്പോൾ ശാസ്ത്രലോകം.   

 

Readers Comment

Add a Comment