Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:42 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റിംഗ് നല്ലതു തന്നെ. പലതരം ഡയറ്റ് പ്ലാന്‍ ഉണ്ട്. പക്ഷേ, അതില്‍ നിന്ന് സ്വന്തം ഇഷ്ടമനുസരിച്ച് ഏതെങ്കിലുമൊന്ന് സ്വീകരിക്കുന്നത് ആരോഗ്യകരമല്ല. പ്രായവും ശരീരഭാരവും ഉള്‍പ്പെടെ പല ഘടകങ്ങള്‍ വിലയിരുത്തിയാണ് വിദഗ്ദ്ധ ഡയറ്റീഷ്യൻ നിങ്ങള്‍ക്ക് അനുയോജ്യമായ ഡയറ്റ് പ്ലാന്‍ നിര്‍ദ്ദേശിക്കുക. ഡയറ്റ് പ്ലാനിനു മുമ്പ് അറിയേണ്ട ചില കാര്യങ്ങള്‍ ഇതാ:

1. വിദഗ്ധ ഡയറ്റീഷ്യന്റെ നിര്‍ദേശപ്രകാരം മാത്രം ഭക്ഷണം ക്രമപ്പെടുത്തുക. 
2. രോഗങ്ങള്‍ ഉള്ളവരും സ്ഥിരമായി മരുന്നുകള്‍ ഉപയോഗിക്കുന്നവരും ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ ഡയറ്റിംഗ് ചെയ്യാവൂ.
3. സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നത് നല്ലതല്ല. 
4. ഡയറ്റ് പ്ലാന്‍ കൊണ്ടു മാത്രം ശരീരഭാരം കുറയില്ല. ചിട്ടയായ വ്യായാമവും ഇതിന് അനിവാര്യമാണ്.
5. ഒരു മാസത്തില്‍ രണ്ടു മുതല്‍ നാല് കിലോഗ്രാം വരെ ഭാരം ഡയറ്റിംഗിലൂടെ കുറയ്ക്കാം. ഇതില്‍ കൂടുതല്‍ ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.
6. ദിവസത്തില്‍ കഴിക്കാവുന്ന ആകെ കലോറിയുടെ അടിസ്ഥാനത്തിലാകണം ഡയറ്റിംഗ് ചിട്ടപ്പെടുത്തേണ്ടത്.
7. മാതൃകാ ഡയറ്റ് പ്ലാനില്‍ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും കൃത്യ അളവില്‍ ഉള്‍പ്പെട്ടിരിക്കണം. അതായത് സമീകൃതാഹാരം ഉറപ്പാക്കുന്ന തരത്തിലാകണം ഡയറ്റ് പ്ലാന്‍.
8. ഡയറ്റിംഗിനിടെ ചെറിയ തോതിലുള്ള ക്ഷീണം സ്വാഭാവികമാണ്. എന്നാല്‍ തലകറക്കം, തളര്‍ച്ച, തുടര്‍ച്ചയായ തലവേദന, ഛര്‍ദ്ദി, ദഹനപ്രശ്‌നങ്ങള്‍ എന്നിവയുണ്ടായാല്‍ വിദഗ്ധ ഡോക്ടറെ കാണുക.
9. ഡയറ്റിംഗ് കാലയളവില്‍ നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കുക. 
10. ഗര്‍ഭിണികള്‍ ഡയറ്റിംഗ് ചെയ്യരുത്

Readers Comment

Add a Comment