Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:41 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 89 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വറുത്തതും പൊരിച്ചതും വയറുനിറയെ കഴിച്ചിട്ട് കൊഴുപ്പിന്റെ  പേരില്‍ വെറുതെ കോഴിയിറച്ചിയെ കുറ്റം പറയരുത്. പ്രോട്ടീന്‍ സമ്പന്നമാണ് കോഴിയിറച്ചി. കാല്‍സ്യം, ഫോസ്ഫറസ് എന്നിവയും അടങ്ങിയിട്ടുള്ളതുകൊണ്ട് കോഴിയിറച്ചി നമ്മുടെ ശരീരപേശികള്‍ക്ക് ബലം നല്‍കുക മാത്രമല്ല, രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.  സന്ധികളിലെ പേശികളുടെ സംരക്ഷണത്തിനും ചിക്കന്‍ ബെസ്റ്റ്. കോഴിക്കറിക്കു പുറമേ, ആഴ്ചയില്‍ ഒരിക്കല്‍ ചിക്കന്‍ സൂപ്പ് കൂടി കഴിച്ചാല്‍ ഡബിള്‍ ഇഫക്ട് ആണ്.

ചെറുപ്പം നിലനിര്‍ത്താന്‍ 'കോഴി' സഹായിക്കുമെന്നു കേട്ട് ചിരിക്കേണ്ട. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്ന ജീവകം ബി- 5, ട്രിപ്‌റ്റോഫാന്‍ എന്നീ  ഘടകങ്ങള്‍ കോഴിയിറച്ചിയില്‍ അടങ്ങിയിട്ടുണ്ട്. അമിത മാനസിക സമ്മര്‍ദ്ദം രക്തസമ്മര്‍ദ്ദം വര്‍ധിക്കാനും, ഇത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനും അതുവഴി ആത്മവിശ്വാസവും യൗവനവും കൂടി നഷ്ടപ്പെടാനും ഇടയാക്കും. അങ്ങനെ നോക്കിയാല്‍ സമ്മര്‍ദ്ദം കുറച്ച് ചെറുപ്പം നിലനിര്‍ത്താന്‍ ചിക്കന്‍ പേടിക്കാതെ കഴിച്ചോളൂ.

ഹൃദയാരോഗ്യത്തിന് ഉത്തമമായ ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ അടങ്ങിയ കോഴിയിറച്ചിയെ കുഴപ്പക്കാരനാക്കുന്നത് ഫാസ്റ്റ് ഫുഡ് കടയില്‍ നിന്ന് പഴകിയ എണ്ണയില്‍ വറുത്തതും പൊരിച്ചതും പുകയേല്പിച്ചതുമായ (സ്‌മോക്ഡ്) ചിക്കന്‍ വിഭവങ്ങള്‍ പതിവായി കഴിക്കുമ്പോഴാണ്. ബ്രോയിലര്‍ ചിക്കന്‍ ഒഴിവാക്കി, നാടന്‍ കിട്ടുമോ എന്നു നോക്കുക. വളര്‍ച്ചാ ഹോര്‍മോണുകള്‍ കുത്തിവച്ച ബ്രോയിലര്‍ ചിക്കന്റെ ഇറച്ചി നേരെ വിപരീത ഫലം ചെയ്യും. ഫ്രൈയ്ക്കു പകരം കറി മതി.പാകം ചെയ്യുന്നതിനു മുമ്പ് ഇറച്ചിയിലെ അമിത കൊഴുപ്പ് നീക്കാന്‍ മറക്കരുത്. ചിക്കന്‍ ബ്രെസ്റ്റ് ആണ് കൊഴുപ്പു കുറഞ്ഞ ഭാഗം. ഇത് ഉപയോഗിക്കുക. പാവം ചിക്കന്‍; ഇത്രനാള്‍ എന്തെല്ലാം പേരുദോഷം കേട്ടു. 

Readers Comment

Add a Comment