Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:55 am
  • 23rd September, 2026
  • Light Rain
30.04°C30.04°C
  • Humidity: 70 %
  • Wind: 2.14 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് രോഗം മൂലം ചില ഇരട്ട സഹോദരങ്ങളുടെ മരണങ്ങൾ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കോവിഡ് രോഗവും ജനിതക ഘടകങ്ങളും തമ്മിലുള്ള ബന്ധം തിരഞ്ഞ് ശാസ്ത്രലോകം. സജാതീയ ഇരട്ടകൾ അല്ലാത്ത ചില സഹോദരങ്ങളും അടുത്തടുത്ത ദിവസങ്ങളിൽ കോവിഡ് മൂലം മരിക്കുന്ന വാർത്തയും ശാസ്ത്രജ്ഞരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. രോഗപ്രതിരോധശേഷി കുറഞ്ഞ രോഗികളെയാണ് കോവിഡ് രോഗം വേഗം കീഴ്‌പ്പെടുത്തുന്നത് എന്നതിനാൽ ഈ പ്രശ്നം ഒരാളുടെ പ്രതിരോധശേഷിയുമായി ബന്ധപ്പെട്ടാണ് മനസിലാക്കേണ്ടതെന്നാണ് ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ വാദം.ഒരാൾക്ക് രോഗം പ്രതിരോധിക്കാനുള്ള കഴിവ് അയാളുടെ ജനിതക ഘടനയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത് എന്നതിനാൽ ജനിതകഘടനയ്ക്ക് കോവിഡ് വ്യാപനവുമായി വലിയ തോതിൽ ബന്ധമുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഒരാൾ രോഗത്തോട് പ്രതികരിക്കുന്ന രീതിയുടെ 50 ശതമാനം ജനിതക ഘടകകങ്ങൾ മൂലം സ്വാധീനിക്കപ്പെടുന്നു എന്ന് പഠനങ്ങൾ പറയുന്നു. ഇരട്ട സഹോദരങ്ങളിൽ ഈ സാമ്യത വളരെ കൂടുതലായിരിക്കും. എന്നാൽ ഏത് ജനിതക കോശമാണ് ഈ ധർമ്മം വഹിക്കുന്നതെന്ന് കണ്ടെത്താൻ ശാസ്ത്രലോകത്തിനായിട്ടില്ല. ഇതിന്റെ തുടർ പഠനങ്ങളിൽ മുഴുകിയിരിക്കുകയാണ് ജീൻ എൻജിനീയറിങ് ലോകം ഇപ്പോൾ. 

Readers Comment

Add a Comment