Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:54 am
  • 23rd September, 2026
  • Light Rain
30.04°C30.04°C
  • Humidity: 70 %
  • Wind: 2.14 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോകത്തിനാകെ ഭീഷണിയായിക്കൊണ്ടിരിക്കുന്ന കോവിഡ് മഹമാരിയെ തുരത്താനുള്ള പ്രതിരോധ മരുന്ന് നിർമ്മാണത്തിൽ ഇന്ത്യ ഒരുപടി മുന്നിൽ. മരുന്ന് നിർമ്മാണത്തിനുള്ള ചില നിർണ്ണായക അസംസ്‌കൃത വസ്തുക്കൾ നിർമ്മിച്ചതായി ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി വിഭാഗത്തിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ. മരുന്ന് നിർമ്മിക്കേണ്ടത് എങ്ങനെയെന്നു വിശദീകരിക്കുന്ന മർഗ്ഗനിർദേശങ്ങളും തങ്ങളുടെ പക്കലുണ്ടെന്നാണ് ഇവരുടെ അവകാശവാദം. ചില നിർമ്മാണ കമ്പനികളുമായി സഹകരിച്ചുകൊണ്ട് ഇന്ത്യയിൽ തന്നെ വ്യാവസായികാടിസ്ഥാനത്തിൽ മരുന്ന് നിർമ്മിക്കാമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അവകാശപ്പെടുന്നു. ഈ മരുന്നിനും കണ്ടുപിടിത്തതിനും നിലവിൽ പേറ്റന്റ് ലഭിച്ചിട്ടുണ്ടെങ്കിലും ഗവേഷണ ആവശ്യങ്ങൾക്ക് മാത്രമേ ഇത് ഉപയോഗിക്കാവൂ വ്യവസായ ആവിശ്യങ്ങൾക്ക് ഉപയോഗിക്കരുത് എന്ന് നിബന്ധന ഉണ്ട്. കൂടുതൽ പരീക്ഷണങ്ങൾക്ക് ശേഷം മാത്രമേ മരുന്നിന് നിർമ്മാണ അനുമതി ലഭിക്കൂ. ലോകാരോഗ്യ സംഘടനയുടെ മരുന്ന് പരീക്ഷണങ്ങളോട് ഐക്യപ്പെട്ടുകൊണ്ടാണ് ഇന്ത്യയിലും പരീക്ഷണങ്ങൾ നടക്കുന്നത്.

Readers Comment

Add a Comment