Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 5:25 pm
  • 9th August, 2026
  • Light Rain
25.9°C25.9°C
  • Humidity: 85 %
  • Wind: 2.58 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നോവൽ കൊറോണ വൈറസ് മനുഷ്യശരീരത്തിലെത്തി പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപ് തന്നെ വൈറസ് സാന്നിധ്യം തിരിച്ചറിയാനുള്ള ഏർലി സ്റ്റേജ് ടെസ്റ്റ് കിറ്റ് വികസിപ്പിച്ച് അമേരിക്ക. അമേരിക്കൻ സൈന്യത്തിനായുള്ള മെഡിക്കൽ വിഭാഗമാണ് കിറ്റ് വികസിപ്പിച്ചത്. മറ്റൊരാളിന്റെ ശരീരത്തിലേക്ക് പരക്കാൻ വൈറസിനാകുന്നതിന് മുൻപ് തന്നെ പ്രതിരോധപ്രവർത്തനം ആരംഭിക്കാൻ ഈ പരിശോധനയിലൂടെ കഴിയുമെന്നാണ് യു എസ് മിലിട്ടറിയിലെ ആരോഗ്യവിദഗ്ധരുടെ വാദം. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഈ പരിശോധന കിറ്റ് യു എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകരിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. കിറ്റ് സർക്കാരിന്റെ അംഗീകാരത്തോടെ വ്യാവസായികമായി ഉൽപ്പാദിപ്പിക്കാൻ തുടങ്ങിയാൽ അത് കോവിഡ് പ്രതിരോധ രംഗത്തെ ഒരു വഴിത്തിരിവായിരിക്കുമെന്നാണ് ശാസ്ത്രജ്ഞന്മാരുടെ പ്രതീക്ഷ. വൈറസ് മനുഷ്യശരീരത്തിലെത്തി 24 മണിക്കൂറിനുള്ളിൽ വൈറസിനെ കണ്ടെത്തുന്നത് പ്രതിരോധപ്രവർത്തനങ്ങൾ ഊര്ജിതമാക്കിയേക്കുമെന്നും പഠനസംഘം അറിയിച്ചു. 

Readers Comment

Add a Comment