Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:41 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നമ്മുടെ കൈകൾ തന്നെയാണ് കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള പ്രധാന ആയുധം. ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുമ്പോൾ കൈകളിലെ ചർമ്മം വരണ്ടു പോകുന്നതായി അനുഭവപ്പെടാറുണ്ടോ? ഇതാ ചില ടിപ്സ്. 
നിങ്ങൾക്ക് പൊതുവെ വരണ്ട ചർമ്മമാണ് ഉള്ളതെങ്കിൽ ഈ അവസരത്തിൽ ഒരു മോയ്സ്ച്വറൈസർ ഉപയോഗിക്കുന്നത് നല്ലതാണെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. മോയ്സ്ച്വറൈസർ തിരഞ്ഞെടുക്കുമ്പോൾ കോസ്‌മെറ്റിക് ആവിശ്യങ്ങൾക്കുള്ളതല്ലാത്ത, കൃത്രിമ സുഗന്ധവും നിറവും അധികം ചേർക്കാത്ത തരത്തിലുള്ളവ ആണെന്ന് പ്രത്യേകം ഉറപ്പുവരുത്തണം. അമിതമായി പെട്രോളിയം അടങ്ങിയവ ഒഴിവാക്കുന്നതാണ് നല്ലത്. ഇടയ്ക്കിടെ ചൂട് വെള്ളത്തിൽ മേല് കഴുകുന്നത് ചർമ്മം വരളാതിരിക്കാൻ സഹായിക്കും. വീട് വൃത്തിയാക്കുമ്പോഴോ തുണികഴുകുമ്പോഴോ പാത്രം കഴുകുമ്പോഴോ ഗ്ലൗസ് ധരിക്കുന്നത്  ഗുണം ചെയ്യും. ചർമ്മം ഒരുപാട് വരണ്ടുപോകുന്നതായി തോന്നുന്നെങ്കിൽ പഞ്ചസാരയും വെളിച്ചെണ്ണയും ഉപയോഗിച്ച് കൈകൾ നന്നായി സ്ക്രബ്ബ്‌ ചെയ്യുന്നതും വരൾച്ച ഒഴിവാക്കുന്നതിന് നല്ലതാണ്.

Readers Comment

Add a Comment