Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:37 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് പരിശോധനയ്ക്കായി കേരളം പുതിയ മാർഗങ്ങൾ സ്വീകരിക്കണമെന്നും രോഗമുക്തി നേടി വീട്ടിലേക്ക് പോയവരെ വീണ്ടും ആന്റിബോഡി പരിശോധനയ്ക്ക് വിധേയരാക്കണമെന്നും വിദഗ്ദർ. കോവിഡ് അവലോകനത്തിനായി നടന്ന നേർക്കുനേർ പരിപാടിയിലാണ് ഡേറ്റ തയ്യാറാക്കി കേരളം പുതിയ മാർഗങ്ങൾ സ്വീകരിക്കണമെന്ന് വൈറോളജി രംഗത്തെ വിദഗ്ദർ ഉപദേശിച്ചത്. രോഗമുക്തി നേടിയവരുടെ ശരീരത്തിൽ രൂപപ്പെട്ട ആന്റിബോഡികൾ കോവിഡ് ചികിത്സയിൽ നിർണ്ണായകമാകും എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പ്രതിരോധശക്തിയാർജ്ജിച്ച യുവാക്കളെ ഉൾപ്പടെ കോവിഡ് പ്രതിരോധത്തിനായി അണിനിരത്താനാണ് ഡോക്ടർമാർ ഉപദേശിക്കുന്നത്. ഒരു സ്വകാര്യ ചാനൽ പരിപാടിയ്ക്കിടയിലാണ് നിർണ്ണായകമായ നിർദേശങ്ങൾ ഉയർന്നുവന്നത്. രോഗം മാറിയവരിൽ ആന്റിബോഡി പരിശോധനയിലൂടെ ഐജിജി-ഐജിഎം ആന്റിബോഡികൾ പരിശോധിക്കണമെന്ന് വിദഗ്ദർ നിർദേശിക്കുന്നു. ഇവരുടെ പ്ലാസ്മ ശേഖരിക്കുന്നത് വലിയ മാറ്റമുണ്ടാക്കിയേക്കുമെന്നാണ് വിലയിരുത്തൽ. 

Readers Comment

Add a Comment