Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് രോഗം ഇപ്പോൾ ലോകത്തിൻറെ മുഴുവൻ ചർച്ചാ വിഷയമാണ്. തുമ്മൽ, പനി, ചുമ, ശ്വാസതടസ്സം മുതലായവയാണ്‌ കോവിഡ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ എന്ന് ഇപ്പോൾ ഇവിടുത്തെ കുട്ടികൾക്ക് പോലും അറിയാം. എന്നാൽ ഇവ കൂടാതെ രോഗത്തിന് മറ്റൊരു പ്രധാന ലക്ഷണം കൂടി ഉണ്ടോ എന്ന ആശയക്കുഴപ്പത്തിലാണ് ലോകത്തെ വിവിധ ഇടങ്ങളിലെ ആരോഗ്യ പ്രവർത്തകർ. 
ചില കോവിഡ് രോഗികളുടെ കാലുകളുടെ വിരലുകളിൽ നഖത്തിനടുത്ത് വളം കടി പോലെ കാണപ്പെടുന്ന ചില ചൊറിഞ്ഞു തടിക്കലുകൾ ആണ് ചില ചർമ്മ രോഗ വിദഗ്ധരെ ആശയക്കുഴപ്പത്തിലാക്കിയത്. ചുവന്ന നിറത്തിലോ, കടും നീല നിറത്തിലോ കാണപ്പെടുന്ന ഈ പാടുകൾക്ക് കോവിഡ് ടോസ് എന്നാണ് ശാസ്ത്രജ്ഞർ നിലവിൽ പേര് നൽകിയിരിക്കുന്നത്. അമേരിക്കയിലും യൂറോപ്പിലും ഉള്ള രോഗികളാണ് കൂടുതലായി ഈ ലക്ഷണം പ്രദർശിപ്പിക്കുന്നത്. എല്ലാ കോവിഡ് രോഗികളും ഈ ലക്ഷണം കാണിക്കാറില്ലെങ്കിലും കാൽ വിരലുകളിൽ ഇത്തരം അസ്വസ്ഥതകൾ വന്നാൽ നിരീക്ഷണത്തിൽ തന്നെ കഴിയാനാണ് ആരോഗ്യപ്രവർത്തകരുടെ ഉപദേശം.

Readers Comment

Add a Comment