Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:41 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഷുഗറിന് പരിശോധന നടത്താന്‍ രക്തം കൊടുത്തതിന്റെ റിസള്‍ട്ട് ലാബില്‍ നിന്നു കിട്ടുന്ന സെക്കന്‍ഡില്‍ തുടങ്ങും ടെന്‍ഷന്‍. പ്രമേഹമുണ്ടെങ്കില്‍പ്പിന്നെ എന്തു കഴിക്കാം, എന്തു കഴിക്കരുത് എന്നതാണ് പ്രശ്‌നം. ഒഴിവാക്കേണ്ട ആഹാരപദാര്‍ത്ഥങ്ങളുടെ ലിസ്റ്റ് കേട്ടാല്‍ തോന്നും, പിന്നെ വായു മാത്രമേ ബാക്കിയുള്ളൂ എന്ന്! ചിലയിനം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം ശരീരത്തിനു വേണ്ടുന്ന അവശ്യ പോഷണം ഉറപ്പാക്കുകയും വേണം.

പ്രമേഹക്കാര്‍ ഒരു നേരത്തെ ആഹാരം പോലും ഒഴിവാക്കരുതെന്നു മാത്രമല്ല, അത് കൃത്യസമയത്ത് കഴിക്കുകയും വേണം. എന്നാല്‍ പ്രധാന ഭക്ഷണത്തിന്റെ ഇടവേളകളില്‍ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങള്‍, ബേക്കറി ഉത്പന്നങ്ങള്‍ എന്നിവ അകത്താക്കുന്ന ശീലം ഉപേക്ഷിക്കേണ്ടിവരും. ഇവ ഷുഗറിനു മാത്രമല്ല, കൂട്ടുകാരനായ കൊളസ്റ്ററോളിനും കാരണമാകും.വിശപ്പ് തോന്നുമ്പോള്‍ സാലഡ് വെള്ളരി, ക്യാരറ്റ്, മുളപ്പിച്ച പയര്‍, അല്‍പ്പം നാരങ്ങാനീര് തുടങ്ങിയവ ചേര്‍ത്ത സാലഡ്, ഇലത്തോരന്‍ എന്നിവ തയ്യാറാക്കി കഴിക്കുക. നാരുകള്‍ ധാരാളമുള്ള പച്ചക്കറികള്‍ ഹൃദയാരോഗ്യവും ഉറപ്പാക്കും.കൊഴുപ്പ് കുറഞ്ഞ പാല്‍, തവിടു കളയാത്ത ധാന്യങ്ങള്‍, കോഴിയിറച്ചി, മുട്ടയുടെ വെള്ള എന്നിവ പ്രോട്ടീന്റെ കുറവ് പരിഹരിക്കും.  മാംസം കഴിക്കാത്തവര്‍ക്ക് പയര്‍വര്‍ഗങ്ങള്‍, പനീര്‍ എന്നിവ കഴിക്കാം.

ഉപ്പിട്ട നാരങ്ങാവെള്ളം, കറിവേപ്പിലയും ഇഞ്ചിയും ചതച്ചിട്ട മോര് , പച്ച മാങ്ങാ  ജ്യൂസ് എന്നിവ ഉത്തമ പാനീയങ്ങളാണ്. ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്നതും ശീലമാക്കുക. മത്സ്യം നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മത്തി, അയല, കൊഴുവ തുടങ്ങിയ മത്സ്യങ്ങളില്‍ ഒമേഗ- ത്രീ ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ളതുകൊണ്ട് ഇവ ഹൃദയാരോഗ്യം സംരക്ഷിക്കും.

Readers Comment

Add a Comment