Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാരുകളും തൊഴിൽ സ്ഥാപനങ്ങളും ആളുകളോട് വീട്ടിൽ തന്നെ ഇരിക്കാനാണ് നിർദേശിക്കുന്നത്. ലോകം മുഴുവൻ ഇന്റർനെറ്റ് എന്ന ഒറ്റ മായാവലയത്തിൽ കൂട്ടിക്കെട്ടപ്പെട്ട ഇക്കാലത്ത് ജോലി മുടക്കേണ്ട ഓൺലൈൻ ആയി വീട്ടിലിരുന്ന് ചെയ്താൽ മതി എന്ന് മിക്കവാറും സ്ഥാപനങ്ങൾ എല്ലാം തന്നെ ഉപദേശിച്ചു. വർക്ക് ഫ്രം ഹോം സംവിധാനത്തിലായതോടെ മിക്ക ആളുകളും നേരിട്ട ഒരു പ്രധാന പ്രശ്നമുണ്ട്. ഹോമും വർക്കും തമ്മിലുള്ള പരിധി നിശ്ചയിക്കേണ്ടത് എവിടെ നിന്നാണ്? സിസ്റ്റമാറ്റിക്ക് അല്ലാതാകുമ്പോഴുണ്ടാകുന്ന വിഷാദത്തെ വീട്ടിലിരുന്ന് നേരിടേണ്ടതെങ്ങനെയാണ്? മനഃശാസ്ത്രജ്ഞരുടെ പക്കൽ ഇതിന് വ്യക്തമായ ഉത്തരമുണ്ട്.
എല്ലാവർക്കും അറിയുന്നതുപോലെ സ്ഥിരമായി ജോലി ചെയ്യാൻ സ്വസ്ഥതയും ശാന്തതയുമുള്ള ഒരു ഇടം കണ്ടുപിടിക്കുക എന്നതാണ് ഒന്നാമതായി ചെയ്യേണ്ടത്. നിങ്ങളുടെ ജോലിയുടെ സ്വഭാവം, അതിന്റെ സമയ ക്രമങ്ങൾ മുതലായവ വീട്ടുകാരോട് കൃത്യമായി പറയുകയും വേണം. ജോലി കഴിഞ്ഞാൽ ഫയലുകളും ലാപ്പും നോട്ടബുക്കും മറ്റും കൃത്യമായി അടുക്കി വെയ്ക്കുകയും വേണം.
എന്നിട്ടും നിങ്ങൾക്ക് മനസിന് യാതൊരു സ്വസ്ഥതയും ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് ഹോം ഓഫിസ് സിൻഡ്രോം ഉണ്ടെന്ന് മനസിലാക്കേണ്ടി വരും. വീടിനോ ഓഫീസിനോ വേണ്ടി തന്റെ സമയം കൃത്യമായി വേർതിരിക്കാൻ കഴിവില്ലാത്ത, ഒന്നിനും സമയം തികയുന്നില്ലാത്ത ഒരാളാണ് താൻ എന്ന് തോന്നുന്നതാണ് ഇതിന്റെ ആദ്യ ലക്ഷണം. ഓഫിസിൽ ആയിരിക്കുമ്പോൾ ജോലി ചെയ്യുന്നതിനേക്കാൾ ഒരുപാട് അധികം സമയം ജോലിക്കായി മാറ്റിവെച്ചിട്ടും കാര്യക്ഷമമായി പണിയെടുക്കാനാകുന്നില്ല എന്നതായിരിക്കും ഇക്കൂട്ടരുടെ പ്രധാന പരാതി. ഇത്തരം അസ്വസ്ഥതകൾ നിങ്ങൾ നേരിടുന്നുണ്ടെങ്കിൽ കൃത്യസമയത്ത് ഭക്ഷണം കഴിക്കണമെന്നും ജോലി ചെയ്യുന്നതിനിടയ്ക്ക് ചെറു ഇടവേളകൾ കണ്ടെത്തി റിലാക്സ് ചെയ്യണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നുമാണ് മനഃശാസ്ത്രജ്ഞരുടെ ആദ്യത്തെ ഉപദേശം. ജോലിയോടുള്ള അമിത ശ്രദ്ധ അഥവാ എക്സ്സീവ് ഫോക്കസ് ജോലിയെ അനുകൂലമായിട്ടല്ല, പ്രതികൂലമായാണ് ബാധിക്കുന്നതെന്നാണ് മനഃശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. അതിനാൽ ജോലിയെ വളരെ സ്വാഭാവികമായ, എന്നും ഓഫിസിൽ പോയിരുന്നു ചെയ്യുന്നത് പോലെ സ്വാഭാവികമായ ഒരു കാര്യമായി മാത്രം പരിഗണിക്കാനാണ് വിദഗ്ധരുടെ ഉപദേശം. കമ്പ്യൂട്ടർ ഉപയോഗിച്ച് ജോലി ചെയ്യുന്നവരാണെങ്കിൽ നട്ടെല്ല് വളയ്ക്കാതെ പരമാവധി നിവർന്നിരുന്ന് തന്നെ ജോലി ചെയ്യണമെന്നാണ് ഡോക്ടർമാർ പറയുന്നത്. നടുവ് വേദന മാത്രമല്ല ഈ നല്ല ഇരുപ്പ് സ്‌ട്രെസും കുറയ്ക്കുമത്രേ. ഓഫിസും സഹപ്രവർത്തകരുമായും കൃത്യ സമയത്ത് ആശയ വിനിമയം നടത്താത്തതും പലരിലും സ്‌ട്രെസിന് കാരണമാകുന്നുവെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു. അതിനാൽ കൃത്യമായ ഇടവേളകളിൽ സ്വന്തം വർക്കിനെ കുറിച്ച് ഓഫിസിലുള്ളവരുമായി വിവരങ്ങൾ പങ്കുവെച്ചുകൊണ്ടിരിക്കുക. കഴിയുമെങ്കിൽ ഓഫിസ് ആവശ്യങ്ങൾക്കായി മറ്റൊരു ഫോൺ തന്നെ സജ്ജമാക്കി വെക്കാനാണ് പലരും നിർദേശിക്കുന്നത്. വീട്ടിലാണെങ്കിലും, അതിഥികൾ ആരും വരാൻ ഇല്ലെങ്കിലും മാന്യമായി വൃത്തിയായി വസ്ത്രം ധരിച്ചുകൊണ്ട് ജോലി ചെയ്താൽ സ്ട്രെസ് കുറയുമെന്നും മനഃശാസ്ത്രജ്ഞർ ഉപദേശിക്കുന്നു. നിങ്ങളുടെ ജോലി കഴിഞ്ഞാൽ പിന്നെ ജോലിയുമായി ബന്ധപ്പെട്ട പരാധീനതകളും ആകുലതകളും എല്ലാം ഉപേക്ഷിച്ച് വീടിന്റെ അന്തരീക്ഷത്തിലേക്ക് മടങ്ങിവരണമെന്നും വിദഗ്ദർ നിർദേശിക്കുന്നു.
24.92°C







