Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:20 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോക്ഡൗണിനു ശേഷം അടച്ചിട്ട സ്ഥാപനങ്ങൾ ഇനി തുറന്നു പ്രവർത്തിക്കുമ്പോൾ  ജീവനക്കാർക്ക് ഹെൽത്ത്‌  ഇൻഷുറൻസ് പരിരക്ഷ  നൽകേണ്ടി വരും. വാണിജ്യ വ്യവസായ സ്ഥാപനങ്ങളും ഓഫീസുകളും നിർബന്ധമായും ജീവനക്കാർക്ക് ആരോഗ്യ പരിരക്ഷ നൽകണമെന്നാണ് ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സർക്കുലറിൽ അറിയിച്ചിട്ടുള്ളത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരമാണ് ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ഈ സർക്കുലർ തയ്യാറാക്കിയിരിക്കുന്നത് . വ്യക്തികൾക്കോ കൂട്ടായോ കുറഞ്ഞ ചിലവിൽ പോളിസികൾ ലഭ്യമാക്കാൻ ഇൻഷുറൻസ് കമ്പനികളും തയ്യാറാകണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ മാസ ശമ്പളം 21 000 രൂപയിൽ താഴെയുള്ളവർക്ക്  ഇഎസ്എ പ്രകാരം ആരോഗ്യ ഇൻഷുറൻസ് ലഭിക്കുന്നുണ്ട്. കൂടാതെ  നിർബന്ധമല്ലെങ്കിൽ പോലും പല കമ്പനികളും ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യം നൽകുന്നുണ്ട്.

Readers Comment

Add a Comment