Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:13 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സൗന്ദര്യ സംരക്ഷണത്തിനായി എത്ര മിനക്കിടാനും എത്ര പണം മുടക്കാനും നമ്മിൽ പലർക്കും യാതൊരു മടിയുമില്ല. എങ്ങനെയെങ്കിലും ചർമ്മം നന്നായാൽ മതി എന്നാണ് പലരുടെയും ചിന്ത. എന്നാൽ സത്യത്തിൽ ഈ കഷ്ടപ്പാടുകളൊക്കെ സഹിച്ചിട്ട് നമ്മുടെ ചർമ്മം നന്നാകുകയാണോ ചെയ്യുന്നത്? അതോ കൂടുതൽ ഡാമേജ് വരികയാണോ? പാർലറുകളിലെ പ്രശസ്ത ബ്യൂട്ടി ട്രീറ്റ്മെന്റുകളെക്കുറിച്ച് ഡോക്ടർമാർ പറയുന്നത് കേട്ടാൽ സത്യത്തിൽ നിങ്ങൾ ഞെട്ടും. കാലങ്ങളായി നമ്മൾ വിശ്വസിച്ചുപോരുന്ന മിത്തുകൾ സത്യമല്ലെന്ന് തെളിയിക്കുക കൂടി ആണ് അവർ. 
തരി പോലുള്ള പദാർത്ഥങ്ങൾ കൂടുതലായടങ്ങിയ സ്‌ക്രബുകൾ കൊണ്ട് കൂടുതൽ നേരം സ്‌ക്രബ് ചെയ്താൽ മുഖം നന്നായി മിനുങ്ങും എന്നാണ് ബ്യൂട്ടി പാർലറുകൾ നമ്മെ പഠിപ്പിച്ചത്. എന്നാൽ ഡോക്ടർമാർക്ക് ഇതിനോട് തീരെ യോജിപ്പില്ല. വലിയ തരികളുള്ള സ്‌ക്രബ്ബുകൾ കൊണ്ട്  ചർമ്മത്തിൽ നിങ്ങൾ വളരെ ശക്തിയോടെ സ്ഥിരമായി ഉരച്ചാൽ ചർമ്മത്തിന്റെ പുറമെയുള്ള പാളിയ്ക്ക് തകരാർ സംഭവിക്കുമെന്നാണ് ഡോക്ടർമാരുടെ ഉപദേശം. 
ഗോൾഡ്, ഡയമണ്ട് എന്നൊക്കെ കേട്ടാൽ പല ആളുകളും എത്ര പൈസ കൊടുത്താണെങ്കിലും വന്ന് ഫേഷ്യൽ ചെയ്യുമെന്ന് പാർലർ നടത്തുന്നവർക്ക്  അറിയാം. പക്ഷെ ഈ ആഭരണങ്ങൾ കഴുത്തിൽ അണിഞ്ഞ് നടക്കുന്നത് പോലെ മനോഹരാകില്ല ഇവ കൊണ്ടുള്ള ഫേഷ്യൽ. ഇവർ അവകാശപ്പെടുന്നത് പോലെ സ്വർണ്ണ തരികൾ ഫേഷ്യലിൽ അടങ്ങിയിട്ടുണ്ടെന്ന് വെച്ചാലും ഈ പദാർത്ഥങ്ങൾ ചർമ്മം ആഗിരണം ചെയ്യുന്നത് ചർമ്മത്തിന്റെ നൈസർഗികതയെ ഇല്ലാതാക്കുന്നുവെന്ന് വിദഗ്ദർ പറയുന്നു. 
ചർമം നന്നായി സംരക്ഷിക്കുന്നവർക്ക് കടുത്ത ചൂടും സൂര്യതാപവും ഒരു പേടി സ്വപ്നമാണ്. അത് ചർമ്മത്തിന് ദോഷകരം തന്നെയാണ് താനും. എന്നുവെച്ച് ഒറ്റയടിക്ക് ഒരുപാട് സൺസ്‌ക്രീൻ ലോഷനും ക്രീമും പൗഡറും ഒരുമിച്ച് മുഖത്ത് തേക്കരുതെന്നാണ് വിദഗ്ധരുടെ ഉപദേശം. ശരാശരി എസ് പി എഫ് ഉള്ള കുറച്ച് സൺസ്‌ക്രീൻ മാത്രം തേച്ച് പുറത്തിറങ്ങുക. ചൂടുകൂടുന്നതിനനുസരിച്ച്, നിങ്ങളുടെ ചർമ്മം ഇവയോട് പ്രതികരിക്കുന്നതിന് അനുസൃതമായി എസ് പി എഫ് പതുക്കെ കൂട്ടികൂട്ടി കൊണ്ടുവരുന്നതാണ് ശരിയായ രീതി. 
ഡോക്ടർമാർ ഭയക്കുന്ന ഒരു ബ്യൂട്ടി ട്രീറ്റ്മെന്റാണ് ഫേസ് റോളറുകളുടെ പ്രയോഗം. ഫേസ് റോളർ ഉപകരണങ്ങൾ ചർമ്മത്തോട് അധികം അടുപ്പിക്കരുതെന്നും ഇവ ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ എന്നുമാണ് വിദഗ്ധരുടെ വാദം. മിത്തുകളുടെ പട്ടിക ഇവിടെ അവസാനിക്കുന്നില്ല. സ്വന്തം ചർമ്മത്തെ അറിഞ്ഞ് മാത്രം അതിൽ പരീക്ഷണങ്ങൾ നടത്തുക.

Readers Comment

Add a Comment