Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:41 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
mobile

മൊബൈൽ ഫോണുകളിലും കമ്പ്യൂട്ടർ ഗേമുകളിലും മാത്രമാണ് എന്റെ കുട്ടി ജീവിക്കുന്നത് എന്ന് മിക്കവാറും മാതാപിതാക്കൾ പരാതിപറയാറുണ്ട്. യഥാർത്ഥ സമൂഹത്തോട് സംവദിക്കാനും യഥാർത്ഥ ജീവിതത്തെ നേരിടാനും ഞങ്ങളുടെ കുട്ടിയ്ക്ക് ശേഷിയുണ്ടാകുമോ എന്നാണ് പല മാതാപിതാക്കളുടെയും ആശങ്ക. സിനിമ തീയറ്ററുകളാകട്ടെ, കോഫീ ഷോപ്പുകളാകട്ടെ പാർക്കോ ബിച്ചോ ആകട്ടെ കുട്ടിയെ എവിടെ കൊണ്ടുപോയാലും അവന്റെയോ അവളുടെയോ ശ്രദ്ധ കയ്യിലെ മൊബൈൽ ഫോണിലായിരിക്കും എന്നാണ് ആധുനിക കാലത്തെ മിക്കവാറും അച്ഛനമ്മമാരുടെയും പരാതി. എന്നാൽ ഈ കുട്ടികളുടെ സാമൂഹ്യ ഇടപെടലുകൾക്ക് നിങ്ങൾ ആശങ്കപ്പെടുന്നത്ര തകരാറുകൾ ഒന്നും തന്നെ ഇല്ലെന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്. വിർച്വൽ ലോകത്ത് കൂടുതൽ നേരം ചിലവഴിക്കുന്ന കുട്ടികൾക്ക് യഥാർത്ഥ ലോകം അന്യമായിരിക്കുമെന്നത് വെറുമൊരു മിത്ത് മാത്രമാണെന്നാണ് ഈ പഠനം പറയുന്നത്. 
അമേരിക്കൻ ജേർണൽ ഓഫ് സോഷ്യോളജിയ്ക്ക് വേണ്ടിയാണ് ഈ കൗതുകമുള്ള പഠനം നടന്നത്. പഠനത്തിന്റെ ഭാഗമായി രണ്ട് തലമുറയിൽപ്പെട്ട ആളുകളുടെ സാമൂഹ്യ ഇടപെടൽ ശേഷിയും ആശയവിനിമയ ശേഷിയും പഠനസംഘം സൂക്ഷ്മമായി പരിശോധനയ്ക്ക് വിധേയമാക്കി. 1998 ൽ നഴ്‌സറി പഠനം പൂർത്തിയാക്കിയ ഒരു തലമുറയും 2020 ൽ കിന്റർ ഗാർഡനിൽ പഠിച്ചുവരുന്ന, അമിതഫോൺ ഉപയോഗമുള്ള കുട്ടികളും തമ്മിൽ സാമൂഹ്യഇടപെടൽ ശേഷിയിൽ കാര്യമായ വ്യത്യാസമൊന്നുമില്ലെന്നാണ് മനഃശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. മാത്രവുമല്ല ബുദ്ധികൂർമ്മത, പ്രശ്നപരിഹാരശേഷി, ആത്മനിയന്ത്രണം, ഭാവന മുതലായവ ഇന്നത്തെ തലമുറയ്ക്ക് കൂടുതലും ആണത്രേ... ! ഇത്രയൊക്കെ ആണെങ്കിലും ഇലക്ട്രോണിക്ക് ഉപകരണങ്ങൾ കുട്ടികളുടെ കയ്യിൽ അമിതമായി ഉപയോഗിക്കാൻ നൽകരുതെന്ന് തന്നെയാണ് ഡോക്ടർമാരുടെ ഉപദേശം. കാഴ്ചയുടെ പ്രശ്നങ്ങൾ മുതൽ റേഡിയേഷൻ മൂലമുണ്ടാകുന്ന അപകടങ്ങൾ വരെ നിങ്ങളുടെ കുഞ്ഞിനെ കീഴ്പ്പെടുത്തിയേക്കാം   . എങ്കിലും വിർച്വൽ ലോകത്ത് ജീവിക്കുന്ന നിങ്ങളുടെ കുട്ടിയ്ക്ക് നാലാൾക്കു മുൻപിൽ നിന്ന് ധൈര്യപൂർവം സംസാരിക്കാനുള്ള ശേഷി നഷ്ടപ്പെടുമോ എന്ന ആശങ്ക വേണ്ടേ വേണ്ട എന്ന് മനഃശാസ്ത്രജ്ഞർ ഓർമ്മിപ്പിക്കുന്നു. 

Readers Comment

Add a Comment