Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:41 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പണ്ടുകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം ഇന്ന്  കൗമാരക്കാരിലും യുവാക്കളിലും വ്യാപകമായി കണ്ടുവരുന്നു . പ്രമേഹം മൂന്ന് തരത്തിലാണ് കാണപ്പെടുന്നത് .


1 . ടൈപ്പ് 1 പ്രമേഹം 

കുട്ടികളിലും കൗമാരകാരിലുമാണ്  ഇത്തരം പ്രമേഹം കൂടുതലായും കണ്ടു വരുന്നത് . ആഗ്നേയ ഗ്രന്ഥിയിൽ ഇൻസുലിൻ ഉല്പാദിപ്പിക്കപ്പെടുന്ന കോശങ്ങൾ ചില കാരണങ്ങളാൽ നശിക്കപ്പെടുകയും തത്ഫലമായി ഇത്തരകാരിൽ ഇൻസുലിൻ ഉല്പാദനം നടക്കാതിരിക്കുകയും ചെയ്യുന്നു . അതു കൊണ്ട് തന്നെ ഇൻസുലിൻ കുത്തി വെപ്പുകൾ ദിവസവും ഇവർക്ക് അത്യന്താപേക്ഷിതമാണ് . ഇൻസുലിൻ കുത്തി വെപ്പിലാതെ ഇവർക്ക് ജീവൻ നിലനിർത്തുവാൻ സാധ്യമല്ല . മൊത്തം പ്രമേഹ രോഗികളിൽ ഏകദേശം 5 ശതമാനം മാത്രമാണ് ഇത്തരം രോഗികൾ .

2 . ടൈപ്പ് 2 പ്രമേഹം 

95 % പ്രമേഹ രോഗികളിലും കാണ പ്പെടുന്നത് ടൈപ്പ് 2 പ്രമേഹം ആണ് . സാധാരണയായി 35 വയസ്സിനു മുകളിൽ ഉള്ളവർക്ക് ആണ് ഈ രോഗം കൂടുതലും കാണപ്പെടുന്നത് . ഇന്സുലിന്റെ ഉല്പാദന കുറവോ അല്ലെങ്കിൽ ഉല്പാദിപ്പിക്കപെടാതെ  ഇരിക്കുകയോ ചെയുമ്പോൾ ആണ് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത് . 


3 . ഗർഭകാല പ്രമേഹം 

ചില സ്ത്രീകളിൽ ഗർഭകാലത്ത് താത്കാലികമായി പ്രത്യക്ഷപെടുന്ന ഈ പ്രമേഹം അമ്മയെയും കുഞ്ഞിനേയും ഒരു പോലെ പ്രതികൂലമായി ബാധിക്കാൻ സാധ്യത ഉള്ളവയാണ് . ഇൻസുലിൻ കൊണ്ട് മാത്രം ചികിത്സിക്കേണ്ട ഈ രോഗം സാധാരണ പ്രസവാനന്തരം മിക്കവരിലും സുഖം പ്രാപിക്കാറുണ്ട് . എന്നാൽ ഇത്തരക്കാർക്ക് പിന്നീട് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.


അമിതഭാരം , അമിതവിശപ്പ് , ഇടയ്ക്കിടെ മൂത്രം ഒഴിക്കൽ , ക്ഷീണം , അലസത , ഭാരം കുറച്ചിൽ മുതലായവയാണ് പ്രധാന പ്രമേഹ രോഗ ലക്ഷണങ്ങൾ . 
കൂടാതെ കാഴ്ചമങ്ങൽ , ഗുഹ്യ ഭാഗങ്ങളിലെ ചൊറിച്ചിൽ, മുറിവുകൾ ഉണങ്ങുവാൻ ഉള്ള കാലതാമസം മുതലായവയും പ്രമേഹ രോഗ ലക്ഷണങ്ങൾ ആകാം . എന്നാൽ ഒരു രോഗ ലക്ഷണങ്ങൾ ഇല്ലാതെയും യാദ്രിശ്ചികമായി മാത്രം രോഗം കണ്ടു പിടിക്കപെടുന്ന രോഗികളും കുറവല്ല .

Readers Comment

Add a Comment