Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:55 am
  • 23rd September, 2026
  • Light Rain
30.04°C30.04°C
  • Humidity: 70 %
  • Wind: 2.14 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലേറിയയ്ക്ക് ഉപയോഗിക്കുന്ന ക്ലോറോക്വിൻ, ഹൈഡ്രോക്ലോറോക്വിൻ പോലുള്ള മരുന്നുകൾ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നും വാങ്ങി ശേഖരിച്ച് വെയ്ക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അത്യാവേശമായിരുന്നു. മരുന്നുകൾ നൽകിയില്ലെങ്കിൽ ശക്തമായി തിരിച്ചടിക്കും എന്ന് പോലും ഭീഷണി മുഴക്കിയതിന് ശേഷമാണ് മരുന്നുകൾ കയറ്റുമതി ചെയ്യുന്നത് സംബന്ധിച്ച നയങ്ങൾ ഇന്ത്യ തിരുത്താൻ തയ്യാറായത്. മലേറിയയ്ക്ക് ഉപയോഗിക്കുന്ന ഈ മരുന്നുകൾ ഹൃദ്രോഗികൾക്ക് ഒട്ടും സുരക്ഷിതമല്ലെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. 


81 കോവിഡ് രോഗികളിലാണ് ക്ലോറോക്വിൻ പരീക്ഷണം നടത്തിയത്. ഇവർക്ക്   (600 mg  വീതമുള്ള മരുന്ന് വീതം രണ്ട് നേരം) നൽകിയതോടെ ഇവരുടെ ഹൃദയമിടിപ്പിൽ അസ്വാഭാവികതകൾ പ്രകടമാകാൻ തുടങ്ങി. സംഘത്തിലെ രോഗപ്രതിരോധശേഷിയില്ലാത്ത രോഗികളെ  കോവിഡ് മരണത്തിൽ നിന്നും രക്ഷിക്കാൻ ഈ മരുന്നുകൾക്ക് കഴിഞ്ഞില്ലെന്ന് മാത്രമല്ല  മരുന്ന് ഉപയോഗിച്ചവർക്ക്  അസ്വാഭാവികമായ ഹൃദയമിടിപ്പും നെഞ്ചുവേദനയും അനുഭവപ്പെട്ടതായി പറഞ്ഞിരുന്നുവെന്നും ബ്രസീലിലെ പഠനസംഘം സാക്ഷ്യപ്പെടുത്തുന്നു.

ക്ലോറോക്വിനെ അപേക്ഷിച്ച് ഹൈഡ്രോക്ലോറോക്വിൻ എന്ന മരുന്ന് കുറച്ചുകൂടി സുരക്ഷിതമാണെങ്കിലും ഹൃദ്രോഗികൾക്ക് ഈ മരുന്ന് കോവിഡ് പ്രതിരോധത്തിന് തീരെ യോജിച്ചതല്ല. ഈ മരുന്നുകളുടെ കോവിഡ് പ്രതിരോധം പരീക്ഷിച്ച് അറിയുന്നതിന് മുൻപ് ഇവ വാരിക്കൂട്ടുന്നവരോട് തങ്ങളുടെ തീരുമാനം പുനർവിചിന്തനം ചെയ്യാനാണ് ആരോഗ്യപ്രവർത്തകരുടെ ഉപദേശം. 

Readers Comment

Add a Comment