Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:17 pm
  • 9th August, 2026
  • Light Rain
28.54°C28.54°C
  • Humidity: 76 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
dogs

ലോകത്തിനാകെ ഭീഷണിയായിക്കൊണ്ടിരിക്കുന്ന കോവിഡ് രോഗത്തിന് കാരണമായ കൊറോണ വൈറസ് പരന്നത് തെരുവ് നായ്ക്കളിൽ നിന്നാണെന്ന് പുതിയ പഠനം. ഒട്ടാവ സർവകലാശാലയിലെ ജീവശാസ്ത്രവിഭാഗം തലവൻ സുഹുവ സിയയുടെ നേതൃത്വത്തിലുള്ള പഠനസംഘമാണ് ഈ നിഗമനത്തിലെത്തിയത്. ചില തെരുവുനായ്ക്കളുടെ കുടലിൽ നിന്നാകാം നോവൽ കൊറോണ വൈറസിന്റെ ഉത്ഭവം എന്നതാണ് പഠനത്തിന്റെ സാരാംശം. വവ്വാലുകളിൽ നിന്നാണ് വൈറസ് പരന്നതെന്നായിരുന്നു ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ വാദം. എന്നാൽ താൻ വവ്വാലുകളിൽ നിന്നുൾപ്പടെയുള്ള മോളിക്യൂലർ സിഗ്നേച്ചർ, സാർസ് കോവ് 2 സിഗ്നേച്ചറുമായി ഒത്തുനോക്കിയിട്ടുണ്ടെന്നും അവ സമാനമല്ല എന്ന നിഗമനത്തിലേക്കാണ് ഇത് നയിച്ചതെന്നും പഠനത്തലവൻ വ്യക്തമാക്കി. പാമ്പുകൾ മുതൽ ഈനാമ്പേച്ചികൾ വരെ ഉള്ള ജീവികൾ കൊറോണ സംശയപട്ടികയിൽ ഉണ്ടായിരുന്നു. വവ്വാലുകളിൽ നിന്നും ഈനാമ്പേച്ചികളിലേക്കും തുടർന്ന് അവ മനുഷ്യശരീരത്തിലേക്കും വ്യാപിക്കപ്പെട്ടു എന്ന് നേച്ചർ മാസികയിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം സാക്ഷ്യപ്പെടുത്തിയിരുന്നു. അത് അട്ടിമറിച്ചുകൊണ്ടാണ് തെരുവുനായ്ക്കളെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന പുതിയ പഠനഫലം.

വൈറസ് ഒരു ശരീരത്തിലേക്ക് പ്രവേശിക്കപ്പെടുന്നതോടെ അതിന്റെ ഘടനയ്ക്ക് മാറ്റം വരാൻ സാധ്യതയുണ്ടെന്നും ആളിന്റെ പ്രതിരോധശേഷിയുമായി വൈറസ് പോരാട്ടത്തിലേർപ്പെടുമെന്നും പുതിയ പഠനത്തിൽ പറയുന്നു. മോളിക്യൂലർ സിഗ്നേച്ചർ പരിഗണിക്കുമ്പോൾ ഈ ഘടകങ്ങൾ എല്ലാം പരിശോധിച്ചിരുന്നു എന്നും പഠനം വ്യക്തമാക്കുന്നു. 1252 മുഴുനീള ബീറ്റ കോറോണവൈറസ് ജീനോമുകൾ പഠനവിധേയമാക്കിയെന്നാണ് സുഹുവ പറയുന്നത്. എന്നാൽ ഒറ്റനോട്ടത്തിൽ കമ്പ്യൂട്ടർ വിശകലനത്തിലൂടെത്തന്നെ പഠനം തെറ്റാണെന്ന് സ്ഥാപിക്കാനാകുമെന്നാണ് അമേരിക്കയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ വാദിക്കുന്നത്. കുറച്ച് പരീക്ഷണങ്ങളും കൂടുതൽ നിഗമനങ്ങളും വിശകലനങ്ങളും ഊഹാപോഹങ്ങളുമാണ് പഠനത്തിലുള്ളതെന്ന് അമേരിക്കൻ ശാസ്ത്രജ്ഞർ പരിഹസിച്ചു.

Readers Comment

Add a Comment