Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 11:23 am
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 2.76 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
corona

വേനൽ കടുക്കുന്നത് കൊറോണ വൈറസ് വ്യാപനം തടയാൻ സഹായിക്കുമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്ന് യു എസ് നടത്തിയ പുതിയ പഠനം. ഇന്ത്യയിൽ വേനൽക്കാലമാകുന്നതോടെ കോവിഡ് ബാധയ്ക്ക് ശമനം ഉണ്ടാകുമെന്നായിരുന്നു പല വിദഗ്ധരുടെയും വാദം. എന്നാൽ ഇത് ശരിയല്ല എന്നാണ് പഠനം കണ്ടെത്തുന്നത്. സാമൂഹ്യമായ അകലം പാലിക്കൽ, വ്യക്തി ശുചിത്വം പാലിക്കൽ മുതലായ മാർഗ്ഗങ്ങളിലൂടെ മാത്രമേ വ്യാപനത്തെ നിയന്ത്രിക്കാനാകൂ എന്നും ഉയർന്ന താപനില എന്നത് വ്യാപനത്തെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട ഘടകമല്ല എന്നും പഠനറിപ്പോർട്ടിൽ പറയുന്നു. 
യു എസ് അക്കാദമി ഓഫ് സയൻസസ് ആണ് നിർണ്ണായകമായ ഈ പഠനം നടത്തിയത്. പല യൂറോപ്യൻ രാജ്യങ്ങളെയും ചൈനയെയും അപേക്ഷിച്ച് ചൂട് കൂടുതലുള്ള ഇറാൻ പോലുള്ള രാജ്യങ്ങളിൽ വൈറസ് അതിവേഗം പെരുകുക തന്നെയായിരുന്നു. അന്തരീക്ഷത്തിലെ ആർദ്രതയും വ്യാപനം തടയാൻ ഉതകില്ല എന്നാണ് പഠനം പറയുന്നത്. ജനങ്ങളുടെയും ഭരണകൂടങ്ങളുടെയും ഭാഗത്ത് നിന്ന് സമൂഹ വ്യാപനം തടയുന്നത് പോലുള്ള നടപടികൾ കൈക്കൊള്ളാതെ ചൂട് കൂടുമ്പോൾ വൈറസ് വ്യാപനം തനിയെ കുറഞ്ഞോളും എന്ന് കരുതുന്നത് മണ്ടത്തരമാണെന്നും പഠനസംഘം വിലയിരുത്തുന്നു. 

Readers Comment

Add a Comment