Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നിങ്ങൾ അമിതഭാരം കാരണം ദുഃഖിക്കുന്നവരാണോ? കുടവയറും നിങ്ങളെ വിഷമത്തിലാക്കുന്നുണ്ടോ? ഇതാ ഇവ രണ്ടും കുറയ്ക്കാൻ ചില എളുപ്പവഴികൾ. അതിവേഗം ഭാരം കുറക്കാന്‍ ഏറ്റവും നല്ല വഴി കൊഴുപ്പ് ഉരുക്കുന്ന ഭക്ഷണം കഴിക്കുന്നതാണ്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയാണ് ഇവ ഭാരം കുറക്കുന്നത്. ബീന്‍സ്, ആപ്പിള്‍, വാള്‍നട്ട്, ഇഞ്ചി, സുഗന്ധ ദ്രവ്യങ്ങള്‍, ഓട്സ്, ഗ്രീന്‍ ടീ, വെള്ളം എന്നിവ ഉദാഹരണങ്ങളാണ്.
ഇതിനു പുറമെ ഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവർ നിര്‍ബന്ധമായും വ്യായാമം ശീലമാക്കുക. ഓട്ടം, സൈക്ളിംഗ്, കിക്ക് ബോക്സിംഗ് തുടങ്ങിയവ ശീലിക്കുക. ഇവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച മാർഗങ്ങളിൽ ഒന്നാണ്. മറ്റൊരു മാർഗം നല്ല ഉറക്കമാണ്. ഉറക്കത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്ന പക്ഷം ശരീരത്തില്‍ വിശപ്പുണ്ടാക്കുന്ന അമിനോ ആസിഡായ ഗെര്‍ലിന്‍ ഉല്‍പ്പാദിപ്പിക്കപ്പെടുകയും കൊഴുപ്പ് ഉണ്ടാക്കുന്ന ഭക്ഷണങ്ങളോട് കൊതി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
ഹോര്‍മോണ്‍ ഉല്‍പ്പാദനത്തിലെ പ്രശ്നങ്ങള്‍ മൂലം കുടവയറിലടക്കം പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. പ്രതിദിനം 30 മിനിറ്റിലേറെ സമയം നിര്‍ബന്ധമായും നടക്കുന്നത് മറ്റൊരു പോംവഴിയാണ്. 30 മിനിറ്റ് നടന്നാല്‍ അമിത ഭാരത്തില്‍ നിന്ന് മോചനം ലഭിക്കും. 45 മിനിറ്റിലേറെ നടന്നാല്‍ ഭാരം കുറയാന്‍ വഴിയൊരുക്കും.