Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:55 am
  • 23rd September, 2026
  • Light Rain
30.04°C30.04°C
  • Humidity: 70 %
  • Wind: 2.14 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
covid 19

പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നുണ്ടെങ്കിലും അനുദിനം കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അടിയന്തിര പരിശോധന നടത്തേണ്ടവരെ തിരഞ്ഞെടുക്കുക എന്നത് വളരെ പ്രധാനമാണ്. തിരഞ്ഞെടുപ്പ് കാര്യക്ഷമമായി നടക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് നൽകുന്ന പരിഷ്കരിച്ച നിർദ്ദേശങ്ങൾ താഴെ പറയുന്നു. 
നിലവിൽ കോവിഡ് സ്ഥിരീകരിച്ച രോഗികളുടെ സമ്പർക്ക പട്ടികയിലുള്ളവരെ രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ട ദിവസത്തിന് ശേഷമുള്ള അഞ്ച് മുതൽ പതിനാലു വരെയുള്ള ദിവസങ്ങളിൽ കൊറോണ പരിശോധനയ്ക്ക് വിധേയരാക്കണം. നിരീക്ഷണത്തിലിരിക്കുന്നവർക്ക് പനി, ചുമ, പോലുള്ള കോവിഡ് ലക്ഷണങ്ങൾ രണ്ട് ആഴ്ചയ്ക്കിടയിൽ ഉണ്ടായാൽ എത്രയും വേഗം ടെസ്റ്റ് ചെയ്യണം. ഗുരുതരമായ ശ്വാസകോശസംബന്ധമായ രോഗങ്ങളുള്ളവരെ   പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. ഇന്ത്യയിൽ സമൂഹ വ്യാപനത്തിനുള്ള സാധ്യത തെളിഞ്ഞിട്ടില്ലാത്തത് കൊണ്ട് ഇപ്പോൾ കാര്യങ്ങൾ കുറച്ച് കൂടി കൈപ്പിടിയിൽ ഒതുങ്ങുന്ന ഘട്ടമാണെന്ന് കൗൺസിൽ വിലയിരുത്തുന്നു. കൊറോണ രോഗികളുമായി സമ്പർക്കം പുലർത്തിയ ബന്ധുക്കൾ, ആരോഗ്യപ്രവർത്തകർ എന്നിവരുടെ കാര്യത്തിൽ സവിശേഷ ശ്രദ്ധ ആവശ്യമാണെന്നും കൗൺസിൽ നിർദേശിച്ചു. 

Readers Comment

Add a Comment