Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:55 am
  • 23rd September, 2026
  • Light Rain
30.04°C30.04°C
  • Humidity: 70 %
  • Wind: 2.14 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Test

വൈറസ് രോഗങ്ങൾ പ്രമേയമായ പല ചിത്രങ്ങളിലും അവസാനം രോഗികളെ രക്ഷിക്കുന്നത് രോഗം അതിജീവിച്ചവരുടെ ശരീരത്തിൽ ഉൽപ്പാദിപ്പിക്കപെടുന്ന ആന്റിബോഡികൾ കുത്തിവെച്ചാണ്. ലോകത്താകെ ദുരിതം വിതച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന രോഗത്തിന്റെ കാര്യത്തിൽ എന്തുകൊണ്ട് ഇതേ മാർഗം പരീക്ഷിച്ചുകൂടാ എന്ന ചോദ്യങ്ങൾ ഉയരുന്നുണ്ട്. ലോകത്താകെ 80000 ൽ അധികം ആളുകളാണ് വൈറസ് ബാധയെ അതിജീവിച്ചിട്ടുള്ളത്. ഇവരിൽ നിന്ന് നോവൽ കൊറോണ വൈറസിനെ അതിജീവിക്കാൻ കഴിയുന്ന ആന്റിബോഡികൾ എടുക്കാനും സാധിക്കും. എന്നാൽ ഈ ചികിത്സ കൊണ്ട് വലിയ പ്രയോജനം ഇല്ലെന്ന് വിദഗ്ധർ പറയുന്നു. 
  ഒരു രോഗിയിൽ സ്വാഭാവികമായി അല്ലാതെ കയറിപ്പറ്റുന്ന ആന്റിബോഡികളുടെ പ്രതിരോധ പ്രവർത്തനത്തെ നിഷ്ക്രിയ പ്രതിരോധം അല്ലെങ്കിൽ പാസ്സീവ്‌ പ്രതിരോധം എന്ന് പറയുന്നു. ഇവ സ്വാഭാവികമായി ശരീരത്തിൽ ഉണ്ടാകുന്ന ആന്റിബോഡികളുടെ പ്രതിരോധ പ്രവർത്തനം പോലെ കാര്യക്ഷമമോ സ്ഥിരമോ അല്ല. ദിവസങ്ങളോ ചിലപ്പോൾ ആഴ്ചകളോ നിഷ്ക്രിയ പ്രതിരോധം നീണ്ടു നിന്നാലും ദിവസങ്ങൾക്കുള്ളിൽ തന്നെ ആന്റിബോഡി കുത്തിവെക്കപ്പെടുന്ന രോഗിയുടെ ശരീരത്തിലെ പ്രതിപ്രവർത്തനം മൂലം ആന്റിബോഡികൾ നശിച്ച് പോകുകയും നശിച്ച് പോകുന്നതോടെ രോഗി മരിക്കാനുള്ള സാധ്യത വർധിക്കുകയും ചെയ്യും. അതിനാൽ നിലവിൽ കോവിഡ് 19 ന്റെ കാര്യത്തിൽ  ഈ ചികിത്സ അത്ര ഫലപ്രദമല്ല എന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നു.

Readers Comment

Add a Comment