Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ചിലർക്ക് വിട്ടുമാറാത്ത ജലദോഷമുണ്ടാകാറുണ്ട്. എത്ര മരുന്നു കഴിച്ചാലും വീണ്ടും വീണ്ടും വന്നുകൊണ്ടേയിരിക്കും. ഇങ്ങനെ വിട്ടുമാറാത്ത ജലദോഷമുണ്ടാകുന്നവർക്കിതാ ചെറിയ പൊടികൈകൾ. മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് മരുന്നു വാങ്ങിക്കാതെ തന്നെ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്നവയാണ് ഈ പൊടികൈകൾ.
ജലദോഷം മാറുന്നതിനുള്ള മികച്ച ഒരു പ്രതിവിധിയാണ് ആവി പിടിപ്പിക്കൽ. ഇത് അടഞ്ഞ മൂക്ക് തുറക്കുന്നതിനും മൂക്കിലെ രോഗാണുക്കൾ നശിക്കുന്നതിനും സഹായകമാകുന്നു. മറ്റൊരു പ്രതിവിധിയാണ് മഞ്ഞൾ പൊടി. പൊതുവെ മഞ്ഞൾ പൊടി മിക്ക അസുഖങ്ങൾക്കും നല്ലതാണ്. ജലദോഷം, ചുമ എന്നിവ വരുന്നവർ
ഒരു കപ്പ് പാലിൽ അല്പം മഞ്ഞൾ പൊടി ചേർത്ത് കുടിക്കുന്നതും വളരെ നല്ലതാണ്. ജലദോഷമുള്ളപ്പോൾ ചൂടുള്ള ചുക്ക് കാപ്പി കുടിക്കുന്നത് ആശ്വാസം നൽകും . ജലദോഷം വരാൻ സാധ്യതയുണ്ടെന്ന് തോന്നിയാൽ ഉപ്പിട്ട ചൂടുവെള്ളം കൊണ്ട് കവിൾ കൊള്ളുക . തുടക്കത്തിലെ ഇത് ചെയ്താൽ തൊണ്ട വേദന മാറുകയും ജലദോഷം വരാതിരിക്കാനും സഹായിക്കും .