Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:42 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,health,menustration,food,vegetables,i2inews

ആർത്തവം നിലച്ചു കഴിഞ്ഞാൽ ഭക്ഷണ ക്രമത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആർത്തവവിരാമത്തിനു ശേഷം സ്ത്രീകൾ അമിതമായി ആഹാരം കഴിക്കരുത്. രാത്രിയില്‍ ലഘുഭക്ഷണം മാത്രമേ കഴിക്കാൻ പാടുള്ളൂ. കഴിവതും ആവിയില്‍ പുഴുങ്ങിയതു കഴിക്കണം. ഇലക്കറികളും പഴവര്‍ഗങ്ങളും ദിവസം അഞ്ചു പ്രാവശ്യമെങ്കിലും കഴിക്കുക. ചേന, ചേമ്പ്, കാച്ചില്‍ എന്നിവയും ഭക്ഷണത്തിൽ ഉള്‍പ്പെടുത്തണം. മുളപ്പിച്ച ചെറുപയര്‍, മുളപ്പിച്ച കടല, ഉലുവ എന്നിവയും കൂടുതലായി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇവയിലെല്ലാം അടങ്ങിയിരിക്കുന്ന ഈസ്ട്രജന്‍, ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അഭാവം കുറയ്ക്കാന്‍ സഹായിക്കും. പഞ്ചസാരയുടെയും ഉപ്പിന്റെയും ഉപയോഗം വളരെ കുറച്ചു മതി. 

കൊഴുപ്പടങ്ങിയ ആഹാരം ഒഴിവാക്കുന്നതാണ് നല്ലത്. വെണ്ണ, നെയ്യ്, തേങ്ങാപ്പാല് എന്നിവ ഒഴിവാക്കുക. ഉപ്പിലിട്ടത്, ഉപ്പേരി, പപ്പടം, ബേക്കറി സാധനങ്ങള്‍,ഉണക്കമീന്‍ എന്നിവയും ഒഴിവാക്കുന്നതാണ് നല്ലത്. ചായ, കാപ്പി, ശീതളപാനീയങ്ങള്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. പകരം കരിക്കിന്‍വെള്ളം ശീലമാക്കുക. നിത്യേന 40മുതല്‍ 50 ഗ്രാം വരെ മത്സ്യം ഉപയോഗിക്കുന്നതും ഗുണം ചെയ്യും. മീനിലടങ്ങിയിട്ടുള്ള പ്രത്യേകതരം കൊഴുപ്പ് അമിത ഹൃദയമിടിപ്പ്, ഓര്‍മക്കുറവ് എന്നിവയ്‌ക്കെല്ലാം പരിഹാരമാണ്. 

Readers Comment

Add a Comment