Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 10:33 pm
  • 30th April, 2025
  • Overcast Clouds
25.56°C25.56°C
  • Humidity: 94 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Tedros adhanom

"യുവാക്കളെ, നിങ്ങളോട് ഇപ്പോൾ അത്യാവശ്യമായി ചിലത് പറയാനുണ്ട്. നിങ്ങൾ അജയ്യരല്ല. നിങ്ങൾ എവിടെ പോകുന്നു, എന്തൊക്കെ കരുതൽ കാണിക്കുന്നു എന്നത് ചിലപ്പോൾ മറ്റൊരാളുടെ  ജീവിതവും മരണവും തമ്മിലുള്ള വ്യത്യാസം  തന്നെ നിർണ്ണയിച്ചേക്കാം. കുറെയധികം യുവാക്കൾ വൈറസല്ല, നല്ല വാക്കുകൾ മാത്രമാണ് പരത്തുന്നത് എന്നതിൽ എനിക്ക് സന്തോഷവുമുണ്ട്. " ഐക്യരാഷ്ട്രസഭയുടെ ആരോഗ്യവിഭാഗം ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ ടെഡ്‌റോസ് അധനോം ഈ വിധത്തിൽ ലോകത്തിലെ മുഴുവൻ യുവാക്കളെയും അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന് പല കാരണങ്ങളുണ്ട്. കോവിഡ് 19  പ്രായം ചെന്നവരെ മാത്രം കൊല്ലുന്ന ഒരു രോഗമാണെന്ന ധാരണ പ്രകടമായി നിലനിൽക്കുമ്പോൾ യുവാക്കളേ നിങ്ങൾ അപക്വമായി ഒരു കാരണവശാലും പെരുമാറരുത് എന്ന അപേക്ഷയാണത്. കാരണം പ്രതിരോധം നിങ്ങളുടെ കയ്യിലാണ്.

പലലോകരാജ്യങ്ങളിലെയും യുവാക്കൾ ആ രാജ്യങ്ങളിലെ  ജാഗ്രത നിർദ്ദേശങ്ങളോട് വളരെ അവഗണനയോടും അലസതയോടും കൂടിയ സമീപനമാണ് കാണിക്കുന്നത് എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യസംഘടന സവിശേഷമായി യുവാക്കളെ മാത്രം അഭിസംബോധന ചെയ്തത്. പ്രായമായവരാണ് മരിച്ചതിലധികവും എന്ന് കരുതി യുവാക്കൾക്ക് രോഗം വെല്ലുവിളി അല്ലെന്ന് അർത്ഥമില്ല. ഈ രോഗം നിങ്ങളെ മരണക്കിടക്കയിലെത്തിക്കാനും ചിലപ്പോൾ കൊല്ലാനും വരെ സാധ്യതയുണ്ടെന്ന് ലോകാരോഗ്യസംഘടന പറഞ്ഞു. ഈ പ്രസ്താവന ആളുകളിൽ ഭീതി പരത്തുന്ന മട്ടിലുള്ളതായി തോന്നാമെങ്കിലും കാര്യങ്ങളുടെ ഗൗരവം മനസിലാക്കി കൊടുക്കാൻ കടുത്ത ഭാഷ ഉപയോഗിക്കേണ്ടി വരുന്നതാണെന്ന് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നുമുണ്ട്. 
രോഗം ആദ്യം പൊട്ടിപ്പുറപ്പെട്ട ചൈനയിൽ രോഗം സ്ഥിരീകരിച്ചവരിൽ ഒരു ശതമാനത്തിൽ താഴെ ആളുകൾ മാത്രമേ അൻപതിൽ വയസിൽ താഴെ ഉള്ളവർ ഉണ്ടായിരുന്നുള്ളൂവെന്ന റിപ്പോർട്ടുകൾ യുവാക്കൾക്ക് ആശ്വസിക്കാനുള്ള വക നൽകിയിരുന്നു. ഇറ്റലിയിലും ഇപ്പോൾ അതിതീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന രോഗികളിൽ മൂന്നിൽ രണ്ട് പേരും 70 വയസിന് മുകളിൽ ഉള്ളവരാണ്. എന്നാൽ യുവാക്കൾക്ക് അവരുടെ  യാത്രകളിലൂടെയും എവിടെ പോകണമെന്ന തിരഞ്ഞെടുപ്പിലൂടെയും ഈ രോഗവ്യാപനത്തെ തന്നെ ചെറുക്കാനാകും എന്ന് ലോകാരോഗ്യസംഘടന പറയുന്നു. ദയവ് ചെയ്ത് കൂട്ടം കൂടി നിൽക്കരുതെന്നും വളരെ  ശ്രദ്ധ പാലിക്കണമെന്നും സംഘടന വൈകാരികമായി തന്നെ അപേക്ഷിച്ചു. 
ചെറുപ്പമാണെങ്കിലും സ്വതവേ രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകൾക്ക് കോവിഡ് 19 ഒരു വലിയ ഭീഷണി തന്നെയാണ്. ഒരിക്കൽ രോഗം വന്ന് മാറിയാലും ചിലപ്പോൾ ഗുരുതരമായ ശ്വാസകോശസംബന്ധിയായ ബുദ്ധിമുട്ടുകൾ നിങ്ങൾക്ക് ദീർഘകാലത്തേക്ക് ഉണ്ടാകാമെന്നതും വസ്തുതയാണ്. ചെറുപ്പമാണെങ്കിലും നിങ്ങൾ ഒരു ആരോഗ്യപ്രവർത്തകനാണെങ്കിൽ കോവിഡ് രോഗത്തെ അതിജീവിച്ചാലും ചിലപ്പോൾ കനത്ത വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. രോഗാണുക്കളുമായുള്ള നിരന്തരമായ സമ്പർക്കം മൂലം അതിഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ  നേരിട്ട ചൈനയിലെ വുഹാനിലെ ആരോഗ്യപ്രവർത്തകരെ  മറന്ന് പോകരുത്. ഒടുവിൽ മരണത്തിന് കീഴടങ്ങിയ പലർക്കും 29 വയസ് പോലും തികഞ്ഞിട്ടുണ്ടായിരുന്നില്ല. വളരെ ഗുരുതരമായ രീതിയിൽ രോഗം പരക്കപ്പെടുമ്പോൾ പിടിച്ച് നിൽക്കാൻ ചിലപ്പോ നമ്മുടെ രോഗപ്രതിരോധശേഷി കൊണ്ട് കഴിഞ്ഞെന്ന് വരില്ല. ലോകത്താകെ ചികിത്സയിൽ കഴിയുന്നവരിൽ 38 ശതമാനത്തോളം 20 വയസിനും 54 വയസിനും ഇടയിലുള്ളവരാണെന്നും മറന്ന് പോകരുത്. 
ഈ കണക്കുകളും വിവരങ്ങളും ഉപദേശങ്ങളും  ഒരു യുവാവിന്റെയും ആത്മവീര്യത്തെ തകർക്കാനായിരുന്നില്ല. എല്ലാ യുവാക്കളും ജാഗ്രത ഇല്ലാത്തവരാണെന്നുമല്ല. പക്ഷെ നിങ്ങൾ അശ്രദ്ധരാകരുത് എന്ന ഓർമ്മപ്പെടുത്തൽ മാത്രമാണ്. സാമൂഹ്യമായ അകലമല്ല ഭൗതികമായ ഒരു അകലം പാലിക്കൂ, ആഘോഷങ്ങൾ കുറച്ച് നാളത്തേക്ക് മാറ്റിവെക്കൂ. നാളെകൾ യുവാക്കൾക്ക് വേണ്ടിയുള്ളവയാണല്ലോ.

Readers Comment

Add a Comment