Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

കോവിഡ് 19 രോഗകാരിയായ നോവൽ കൊറോണ വൈറസ് പ്രായഭേദമന്യേ എല്ലാവർക്കും പടരാൻ സാധ്യത ഉണ്ടെങ്കിലും പ്രായമുള്ളവരോ പിഞ്ചുകുഞ്ഞുങ്ങളോ മാത്രമാണ് ഈ രോഗം മൂലം മരിക്കുക എന്നൊരു മിത്ത് ഇപ്പോൾ നിലനിൽക്കുന്നുണ്ട്. എന്നാൽ കോവിഡ് പ്രായമായവരെ മാത്രം കൊല്ലുന്ന ഒരു അസുഖമല്ലെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദരുടെ കണ്ടെത്തൽ. നിങ്ങൾ ചെറുപ്പമാണെങ്കിലും കോവിഡ് 19 രോഗത്തെ അതിജീവിച്ചാലും ജീവിതകാലം മുഴുവൻ ശ്വാസകോശ സംബന്ധിയായ രോഗങ്ങൾ ഉണ്ടാകുമെന്ന് വിദഗ്ദർ പണ്ട് മുതലേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്വതവേ രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകൾക്ക് ഈ വൈറസ് ബാധ മൂലം മരണം വരെ സംഭവിക്കാം. ഇക്കാരണം കൊണ്ടാണ് മരിച്ചവരിൽ ഭൂരിഭാഗവും പ്രായം ചെന്നവരായത്. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് പ്രതിരോധ മാർഗങ്ങൾ കൈക്കൊള്ളാനുള്ള ചടുലതയും ചെറുപ്പക്കാരെ തുണച്ചിട്ടുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ആരോഗ്യപ്രവർത്തകരുടെ കാര്യം കുറച്ചുകൂടി രൂക്ഷമാണ്. ആരോഗ്യപ്രവർത്തകനായ ഒരാൾ ചെറുപ്പക്കാരനാണെങ്കിലും വൈറസ് ബാധ സ്ഥിരീകരിച്ച് അയാൾ അതിനെ അതിജീവിച്ചാലും അപകടസാധ്യത ജീവിതകാലം മുഴുവൻ നിൽക്കും. രോഗാണുക്കളുമായി നിത്യേനെ ഇടപെടുന്ന അയാളെ പെട്ടെന്ന് രോഗങ്ങൾ കീഴ്‌പ്പെടുത്താനും മരണം പോലും സംഭവിക്കാനും ഇടയുണ്ട്.