Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്ത് ഇന്നും കൊവിഡ് 19 രോഗബാധ ആരിലും സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി.പുതിയ കേസുകൾ ഇല്ലാത്തത് ഇന്നും സംസ്ഥാനത്തിന് ആശ്വാസം പകരുന്നുണ്ട്.25603 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ 25363 വീടുകളിലും 237 പേർ ആശുപത്രികളിലും ഉണ്ട്. പുതുതായി ഇന്ന് 7861 പേരെ നിരീക്ഷണത്തിൽ ഉൾപ്പെടുത്തി. 4622 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. പരിശോധനയ്ക്ക് അയച്ചത് 2550 സാമ്പിളുകളാണ്. 2140 ആളുകൾക്ക് രോഗബാധയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ സുപ്രീംകോടതിയും ഹൈക്കോടതിയും സംതൃപ്തിയാണ് രേഖപ്പെടുത്തിയത്. ഇത് നമ്മുടെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നതാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കാര്യമിങ്ങനെ ആണെങ്കിലും അണുബാധ നിയന്ത്രണാതീതമാകാനുള്ള സാഹചര്യം ഗൗരവമായി കാണണം. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങൾ പഴുതടച്ച് ശക്തിപ്പെടുത്തുകയാണ് വേണ്ടത്. അതിനുള്ള എല്ലാ നടപടികളും ചെയ്യുമെന്നും ആരോഗ്യമന്ത്രി. ഇനിയും മികച്ച രീതിയിൽ പ്രവർത്തനങ്ങൾ ഉണ്ടാവട്ടെ. ജനജീവിതം സാധാരണരീതിയിൽ തന്നെ തുടരുകയും ചെയ്യണം.രോഗബാധ ഉണ്ടെന്ന് സംശയം തോന്നുന്നവർ ഉടൻ തന്നെ ചികിത്സക്ക് വിധേയമായി പരിശോധനയ്ക്ക് തയ്യാറാകേണ്ടതുമാണ്.
കാര്യമിങ്ങനെ ആണെങ്കിലും അണുബാധ നിയന്ത്രണാതീതമാകാനുള്ള സാഹചര്യം ഗൗരവമായി കാണണം. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങൾ പഴുതടച്ച് ശക്തിപ്പെടുത്തുകയാണ് വേണ്ടത്. അതിനുള്ള എല്ലാ നടപടികളും ചെയ്യുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇനിയും മികച്ച രീതിയിൽ പ്രവർത്തനങ്ങൾ ഉണ്ടാവട്ടെ. ജനജീവിതം സാധാരണരീതിയിൽ തന്നെ തുടരുകയും ചെയ്യണം.രോഗബാധ ഉണ്ടെന്ന് സംശയം തോന്നുന്നവർ ഉടൻ തന്നെ ചികിത്സക്ക് വിധേയമായി പരിശോധനയ്ക്ക് തയ്യാറാകേണ്ടതുമാണ്.
24.92°C







