Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ലോകത്തിനാകെ ഭീഷണിയായിക്കൊണ്ടിരിക്കുന്ന കോവിഡ് 19 രോഗത്തിന് കാരണമാകുന്ന നോവെൽ കൊറോണ വൈറസിന് നിരവധി മണിക്കൂറുകൾ അന്തരീക്ഷത്തിൽ തങ്ങി നിൽക്കാനാകുമെന്ന് അമേരിക്കയുടെ പുതിയ പഠനം. അമേരിക്കൻ സർക്കാർ ഫണ്ട് ചെയ്ത് ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ ഫലം പ്രസിദ്ധീകരിച്ച പഠനമാണ് ഇപ്പോൾ ലോകത്തെയാകെ ആശങ്കയിലാഴ്ത്തുന്നത്.
നെബുലൈസർ ഉപയോഗിച്ച് നിരവധി തവണ ആവർത്തിച്ച് നടത്തിയ പരീക്ഷ നിരീക്ഷണങ്ങളിൽ നിന്നും പഠനസംഘം നോവെൽ കൊറോണ വൈറസ് നിരവധി മണിക്കൂറുകൾ അന്തരീക്ഷത്തിൽ ജീവനോടെ നിലനിൽക്കുന്നുവെന്ന് കണ്ടെത്തി. നെബുലൈസർ ഉപയോഗിച്ചുള്ള ഈ പരീക്ഷണത്തെ കോവിഡ് ബാധയുള്ള ഒരു രോഗി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ഉണ്ടാകാൻ ഇടയുള്ള ഒരു സാഹചര്യത്തിന്റെ മാതൃക എന്ന നിലയിലാണ് പഠനസംഘം ഉപയോഗിച്ചത്. എന്നാൽ നെബുലൈസറിലെ അവസ്ഥ പോലെ അല്ല ഒരു മനുഷ്യൻ തുമ്മുമ്പോഴുള്ള അവസ്ഥ അതിനാൽ പഠനത്തിൽ ചില അസ്വാഭാവികതകൾ നിലനിൽക്കുന്നുണ്ടെന്നാണ് ഒരു കൂട്ടരുടെ വാദം.
നോവെൽ കൊറോണ വൈറസ് ഇതിന് മുൻപ് ഇതേ പഠന സംഘം തന്നെ പരിശോധിച്ചിട്ടുള്ള സാർസ് വൈറസ് പോലെ തന്നെയാണ് പ്രവർത്തിക്കുന്നത് എന്നും പഠനം കണ്ടെത്തുന്നു. രണ്ട് വൈറസുകളും അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നതും മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കുന്നതും സമാനമായ രീതിയിലാണ്. ഈ വൈറസിന് മൂന്ന് ദിവസം പ്ലാസ്റ്റിക് പ്രതലത്തിലും സ്റ്റൈൻലെസ്സ് സ്റ്റീൽ പ്രതലത്തിലും 24 മണിക്കൂറോളം കാർഡ്ബോർഡിലും നിലനിൽക്കാനാകും. പുതിയ പഠനം സത്യമാണെന്ന് തെളിയിക്കപ്പെടുന്നതോടെ കൊറോണ വൈറസിന്റെ വ്യാപനം നമ്മൾ വിചാരിക്കുന്നതിലും വേഗത്തിൽ നടക്കുന്നതിന്റെ കാരണം വ്യക്തമാകും.