Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:14 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവസരം. സംസ്ഥാനത്തെ കൊവിഡ് 19 വ്യാപനം തടയുന്നതിനായി പിഴവറ്റ രീതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെങ്കിലും രോഗ വ്യാപനം തടയുന്നതിനും കൊറോണ ഭീതി പൂര്‍ണമായും ഒഴിവാക്കുന്നതിനുമായി സമൂഹത്തിന്റെ മുഴുവന്‍ സഹകരണവും പിന്തുണയും ആവശ്യമുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി വിവിധ ആരോഗ്യ പ്രവർത്തകർ സർക്കാരിനൊപ്പം സഹകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചർ അഭ്യർത്ഥിച്ചു. 

വീടുകള്‍, ആശുപത്രികള്‍, ഐസോലേഷന്‍ വാര്‍ഡുകള്‍, എയര്‍പോര്‍ട്ട്, റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്റ് തുടങ്ങിയ ഇടങ്ങളിലെ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പങ്കാളികളാകാം. താത്പര്യമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ https://forms.gle/3FtcS7ovp1YGG9539 എന്ന ലിങ്കില്‍ കയറി വോളണ്ടിയര്‍ ഫോം പൂരിപ്പിക്കേണ്ടതാണ്. ഫോം പൂരിപ്പിച്ചുകഴിഞ്ഞാൽ ആരോഗ്യവകുപ്പ് താല്പര്യമുള്ളവരുമായി ബന്ധപ്പെടും. 

Readers Comment

Add a Comment