Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മുന്നറിയിപ്പില്ലാതെ കൊറോണ പോലൊരു മഹാമാരി ലോകത്താകെ പടരുമ്പോൾ ആൾക്കാരിൽ അമിതമായ ആവലാതികൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇതാ കൊറോണയെ പ്രതിരോധിക്കുന്നതിനോടൊപ്പം തന്നെ മഹാവ്യാധിക്കാലത്തെ മാനസികാരോഗ്യവും സംരക്ഷിക്കാൻ ഇംഗ്ലണ്ടിലെ പൊതുജനാരോഗ്യരംഗം നൽകുന്ന ചില പൊടിക്കൈകൾ...
മഹാവ്യാധിക്കാലത്ത് വാർത്തകൾ അറിയുക എന്നത് വളരെ പ്രധാനമാണ്. എന്നാൽ അമിതമായി വാർത്തകൾ അറിയുന്നതും വ്യാജവാർത്തകളാൽ സ്വാധീനിക്കപ്പെട്ടുപോകുന്നതും വലിയ അപകടമാണ്. രാവിലെ എഴുനേറ്റയുടനും രാത്രി കിടക്കുന്നതിന് തൊട്ടുമുമ്പും സ്വസ്ഥമായി ഇരുന്ന് ആധികാരികമായ സ്രോതസ്സുകളിൽ നിന്നും വാർത്തകൾ വായിച്ച് മനസ്സിലാക്കാനാണ് വിദഗ്ദർ നിർദ്ദേശിക്കുന്നത്.
നിങ്ങൾക്ക് രോഗത്തെ സംബന്ധിച്ച് അധികമായി ഭീതി തോന്നുകയാണെങ്കിൽ ആ പ്രദേശത്തെ ആരോഗ്യ പ്രവർത്തകരുമായും സന്നദ്ധ പ്രവർത്തകരുമായും സംസാരിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയും സ്ഥിതിഗതികൾ സത്യസന്ധമായി നേരിട്ട് മനസിലാക്കുകയും ചെയ്യുക.
വീട്ടിലിരുന്ന് ജോലി ചെയ്യുകയാണെങ്കിലും കൃത്യ സമയത്ത് ഭക്ഷണം കഴിക്കാനും ചെറിയ ഇടവേളകളിൽ ചെറു വ്യായാമങ്ങൾ ചെയ്യാനും മറന്നുപോകരുത്. ധാരാളം വെള്ളം കുടിച്ച് കുറിച്ച് നേരം കണ്ണടച്ച് ശ്വാസത്തെ ശ്രദ്ധിക്കാനാണ് വിദഗ്ദരുടെ നിർദ്ദേശം. മുൻപ് തന്നെ വിഷാദ രോഗം പോലുള്ളവ ബാധിച്ച ആരെങ്കിലും വീട്ടിലോ സൗഹൃദ വലയങ്ങളിലോ ഉണ്ടെങ്കിൽ അവരെ പ്രത്യേകം കരുതാൻ ശ്രദ്ധിക്കണം. അവരെ അടുത്ത് വിളിച്ച് സുഖ വിവരങ്ങൾ അന്വേഷിക്കുക, നല്ല വാർത്തകൾ പങ്കു വെയ്ക്കുക മുതലായ കാര്യങ്ങൾ ചെയ്യുന്നത് ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ വളരെ പ്രയോജനം ചെയ്യും.
24.92°C







