Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:39 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,health,save kidney foundation,corona virus,alert,i2inews

സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് കൂടുതല്‍ പേരിലേക്ക് ബാധിക്കുകയും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ വൃക്ക രോഗികളും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവരും അധിക ജാഗ്രത പുലര്‍ത്തണമെന്ന് പ്രമുഖ വൃക്കരോഗ ചികിത്സകനും സേവ് കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഡോ. പ്രവീണ്‍ നമ്പൂതിരി മുന്നറിയിപ്പ് നല്‍കി. ലോക വൃക്കദിനാചരണ പരിപാടികളുടെ ഭാഗമായി സേവ് കിഡ്‌നി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കൊല്ലത്തു സംഘടിപ്പിച്ച മെഡിക്കല്‍ സെമിനാറിലാണ് വൃക്കരോഗികളിലെ കൊവിഡ് 19 പ്രതിരോധത്തെക്കുറിച്ച് ഡോ. പ്രവീണ്‍ നമ്പൂതിരി വിശദീകരിച്ചത്.

പ്രായമായവരെയും തീരെ ചെറിയ കുട്ടികളെയും കൊവിഡ് 19 വൈറസ് വേഗത്തില്‍ ബാധിക്കുന്നതിനു കാരണം ഇവരുടെ ശരീരത്തിന് രോഗപ്രതിരോധ ശേഷി കുറഞ്ഞിരിക്കുന്നതാണ്. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞവരിലും പ്രതിരോധ ശേഷി കുറഞ്ഞിരിക്കും. ശസ്ത്രക്രിയയ്ക്കു ശേഷം അനിവാര്യമായ മരുന്നുകളുടെ ഫലമെന്ന നിലയിലാണ് പ്രതിരോധശക്തിയില്‍ സംഭവിക്കുന്ന ഈ കുറവ്. ഈ സാഹചര്യം തിരിച്ചറിഞ്ഞ് വൃക്കരോഗികളും അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവരും രോഗാണുബാധയ്ക്കുള്ള സാദ്ധ്യത തീര്‍ത്തും ഒഴിവാക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം.

വൈറസ് ബാധയുള്ളവരില്‍ നിന്ന് നേരിട്ടും അവരുമായി അടുത്ത് ഇടപഴകുന്നതു മൂലവുമാണ് കൊവിഡ് 19 വൈറസ് പടരുന്നത്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനായി ദൂരയാത്രകളും പൊതുവാഹനങ്ങളിലെ യാത്രകളും ഒരു മാസക്കാലത്തേക്കെങ്കിലും പൂര്‍ണമായും ഒഴിവാക്കുക. പനി, ചുമ തുടങ്ങി കൊവിഡ് 19 ബാധ സംശയിക്കത്തക്ക ലക്ഷണങ്ങളുള്ളവര്‍ക്ക് ഹസ്തദാനം നല്‍കുകയോ, അവരുമായി അടുത്തിടപഴകുകയോ ചെയ്യാതിരിക്കുക എന്നിവ പ്രധാനമാണ്. വീട്ടില്‍ത്തന്നെ ആയിരിക്കുമ്പോഴും ഫേസ് മാസക് ധരിക്കുന്നത് ശീലമാക്കുന്നതും രോഗപ്രതിരോധത്തിന് സഹായിക്കുമെന്ന് ഡോ. പ്രവീണ്‍ നമ്പൂതിരി ചൂണ്ടിക്കാട്ടി.

കൊവിഡ് 19 വൈറസിനെ ചെറുക്കുന്നതില്‍ വ്യക്തിശുചിത്വവും സാമൂഹിക ശുചിത്വവും പ്രധാനമാണ്. കൈകള്‍ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുകയും, കണ്ണുകള്‍, മൂക്ക്, വായ് എന്നീ അവയവങ്ങളില്‍ സ്പര്‍ശിക്കാതിരിക്കുകയും വേണം. രോഗാണുബാധയുള്ള പ്രതലത്തില്‍ സ്പര്‍ശിച്ച വിരലുകള്‍ കൊണ്ട് ഈ ശരീരാവയവങ്ങളില്‍ തൊടുമ്പോള്‍ വൈറസ് ശരീരത്തിനുള്ളിലേക്ക് കടക്കാന്‍ സാദ്ധ്യതയുണ്ട്. തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ തൂവാല കൊണ്ട് വായ് മറച്ചുപിടിക്കുകയോ, കൈത്തണ്ട കൊണ്ട് തടസ്സം സൃഷ്ടിച്ച് സ്രവങ്ങള്‍ ദൂരേയ്ക്കു തെറിക്കുന്നത് ഒഴിവാക്കുകയും വേണം.

കൊവിഡ് 19 വൈറസിനെതിരെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടത് എല്ലാവര്‍ക്കും ബാധകമാണെങ്കിലും, പ്രതിരോധശേഷി കുറഞ്ഞിരിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് വൃക്കരോഗികളും വാര്‍ദ്ധക്യത്തിലെത്തിയവരും അധിക ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടതെന്ന് സെമിനാറില്‍ ഡോ. പ്രവീണ്‍ നമ്പൂതിരി പറഞ്ഞു. കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സേവ് കിഡ്‌നി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ വിപുലമായ അവബോധ, പ്രതിരോധ നടപടികള്‍ ശക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.

Readers Comment

Add a Comment