Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:40 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumHealth,corona,awareness,i2inews

കൊവിഡ് 19 എന്ന കൊറോണ വൈറസ് രോഗം കൂടുതൽ രാജ്യങ്ങളിലേക്കു പടർന്ന് ലോകമാകെ ആശങ്ക വിതയ്‌ക്കുന്നതിനിടെ കേരളത്തിൽ, പത്തനംതിട്ട ജില്ലയിൽ ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് മുൻകരുതൽ നടപടികൾ കർശനമാക്കുകയാണ്. ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ പത്തനംതിട്ട റാന്നി സ്വദേശികളായ അച്ഛനും അമ്മയും മകനും ഇവരുടെ രണ്ടു ബന്ധുക്കളുമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. നേരത്തേ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ സുഖപ്പെട്ടതിനു ശേഷം, രണ്ടാംതവണയും കൊറോണ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് ആരോഗ്യ വകുപ്പിന്റെ കർശന നിയന്ത്രണങ്ങൾ.

കഴിഞ്ഞ ഫെബ്രുവരി 29 ന് ഇറ്റലിയിൽ നിന്ന് ദോഹ വഴി നെടുമ്പാശേരിയിലെത്തിയ ഇവർ അതിനു ശേഷം ബന്ധുവീട്ടിൽ താമസിക്കുകയും എസ്.പി ഓഫീസ് സന്ദർശിക്കുകയും ചെയ്തിരുന്നു. ബന്ധുവീട്ടിലെ സന്ദർശനത്തോടെയാണ് ഇവിടുത്തെ രണ്ടു പേർക്കു കൂടി വൈറസ് ബാധിച്ചത് എന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. നെടുമ്പാശേരിയിൽ ഈ കുടുംബത്തെ സ്വീകരിക്കാൻ കോട്ടയത്തെ ബന്ധുക്കൾ എത്തിയിരുന്നു. ഈ കാലയളവിനിടെ മറ്റു നിരവധി പേരുമായി ഇവർ അടുത്ത് ഇടപഴകിയിരിക്കാം. ഇതെല്ലാം രോഗവ്യാപനത്തിന്റെ തോത് വർദ്ധിപ്പിക്കാൻ ഇടയാക്കുന്ന സാഹചര്യങ്ങളാണ്.

വിദേശങ്ങളിൽ നിന്ന് എത്തുന്നവർ ജില്ലാ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെടണമെന്നും, പനിയോ ചുമയോ അനുഭവപ്പെട്ടാൽ അടിയന്തരമായി വിദഗ്ദ്ധ ചികിത്സ തേടണമെന്നും ജാഗ്രതാ നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും അത്തരം കാര്യങ്ങൾ ഇവർ മറച്ചുവച്ചതാണ് വിനയായത്. അഞ്ചു പേർക്ക് ഒരുമിച്ച് കൊവിഡ് 19 കേരളത്തിൽ സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ഇതോടെ ഇന്ത്യയിൽ വൈറസ് ബാധിതരുടെ എണ്ണം 40 ആയി. ഇന്നുതന്നെ തമിഴ്നാട്ടിലും ഒരു രോഗബാധ സ്ഥിരീകരിച്ചതോടെ സ്ഥിതിഗതി കൂടുതൽ ജാഗ്രത ആവശ്യമുള്ളതാണെന്ന് വ്യക്തമാകുന്നു.

പത്തനംതിട്ടയിൽ ഇറ്റലിയിൽ നിന്ന് ദോഹ വഴി കേരളത്തിലെത്തിയ കുടുംബം യാത്ര ചെയ്ത ഫ്ലൈറ്റിലെ മറ്റു യാത്രക്കാരെ കണ്ടെത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് ആരംഭിച്ചുകഴിഞ്ഞു. നാട്ടിലെത്തിയതിനു ശേഷം ഇവർ മറ്റെവിടെയെല്ലാം പോയി, ആരുമായെല്ലാം ഇടപഴകി തുടങ്ങിയ കാര്യങ്ങളും അന്വേഷിച്ചുവരികയാണ്. പുതിയ സാഹചര്യത്തോടെ, വിദേശങ്ങളിൽ നിന്ന് എത്തുന്നവർ യാത്രാവിവരം മറച്ചുവയ്‌ക്കുന്നത് കുറ്റകൃത്യമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽ നാളെ പൊങ്കാല മഹോത്സവത്തിന് ലക്ഷക്കണക്കിനു സ്ത്രീകൾ പല ജില്ലകളിൽ നിന്ന് അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുമെന്നതിനാൽ കർശന നിരീക്ഷണത്തിനാണ് നിർദ്ദേശം.

ആരോഗ്യ മന്തി പറഞ്ഞത്:

1. യാത്രാ വിവരങ്ങൾ മറച്ചുവയ്ക്കുന്നത് കുറ്റകരമായി കണക്കാക്കും

2. കൊവിഡ് 19 വൈറസിന് എതിരെ കേരളം ഒരേ മനസ്സോടെ പൊരുതുമ്പോൾ യാത്രാവിവരം മറച്ചുവയ്ക്കുന്നതു പോലുള്ള കാര്യങ്ങൾ ചെയ്യരുത്

3. രോഗബാധയുള്ള ജില്ലകളിൽ നിന്നുള്ളവർ ആറ്റുകാൽ ദേവിക്ക് സ്വന്തം വീട്ടിൽത്തന്നെ പൊങ്കാലയിടുക.

4. പനിയും ചുമയും ഉള്ളവർ പൊങ്കാലയിടാൻ എത്താതിരിക്കുക.

5. കർശനമായ വ്യക്തിശുചിത്വം പാലിക്കുകയും രോഗബാധയുള്ള സ്ഥലങ്ങളിലേക്ക് യാത്ര ഒഴിവാക്കുകയും ചെയ്യുക.

6. കൊവിഡ് 19 വൈറസുമായി ബന്ധപ്പെട്ട് നിരീക്ഷത്തിലുള്ള കുടുംബങ്ങളിലെ കുട്ടികൾ പരീക്ഷയ്‌ക്ക് പോകുന്നുണ്ടെങ്കിൽ ജില്ലാ മെഡിക്കൽ ഓഫീസറെ വിവരം അറിയിക്കുക.

7. വിദേശങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർ ജില്ലാ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെടുക.

8. പനിയോ ചുമയോ ഉണ്ടെങ്കിൽ നേരിട്ട് ജില്ലാ ആശുപത്രികളിലെത്തി ചികിത്സ തേടുക.

9. രോഗലക്ഷണങ്ങൾ ഉള്ളവർ വിദേശ യാത്ര നടത്തിയിട്ടുണ്ടെങ്കിൽ അക്കാര്യം അദ്യംതന്നെ ഡോക്ടറോടു പറയുക.

10. സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കുക.

Readers Comment

Add a Comment