Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:54 am
  • 23rd September, 2026
  • Light Rain
30.04°C30.04°C
  • Humidity: 70 %
  • Wind: 2.14 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
aatukal pongala


 ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച്  കർശന നിർദ്ദേശവുമായി ആരോഗ്യ മന്ത്രി. സംസ്ഥാനത്ത് അഞ്ചു പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ ചുമ, പനി തുടങ്ങിയ ലക്ഷണമുള്ളവർ ആറ്റുകാൽ പൊങ്കാല ഒഴിവാക്കണമെന്നാണ് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞത്. വിദേശികളെയും അവർ താമസിക്കുന്ന സ്ഥലത്തെയും പ്രത്യേകം നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. അതുകൊണ്ടു തന്നെ രോഗബാധയുടെ ഗൗരവം കണക്കിലെടുത്തു രോഗ - ലക്ഷണങ്ങളുള്ളവർ പൊങ്കാലയ്ക്ക് എത്തരുതെന്നും മന്ത്രി നിർദേശം നൽകി . പൊങ്കാലയിടാൻ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവർ വീടുകളിലോ അവർ താമസിക്കുന്ന ഹോട്ടലുകളിലോ പൊങ്കാല ഇടണം . ഹോട്ടലുകളിൽ അതിനുള്ള സംവിധാനം ചെയ്തു  നൽകുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൊങ്കാലയിടാനെത്തുന്നവരുടെ വീഡിയോ ദൃശ്യങ്ങൾ എടുക്കുന്നതാണ് . എന്തെങ്കിലും പ്രശ്നമുണ്ടായാൽ സമ്പർക്കത്തിലുള്ള ആളുകളെ കണ്ടെത്താൻ ഇത് എളുപ്പമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി . ആധികാരികതയില്ലാതെ കോവിഡ്  19നെപ്പറ്റിയുള്ള വാർത്തകൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു . തിങ്കളാഴ്ചയാണ് ആറ്റുകാൽ പൊങ്കാല . പൊങ്കാല നടക്കുന്നിടത്തെല്ലാം കനത്ത ജാഗ്രത പുലർത്തിയിട്ടുണ്ടെന്നും വേണ്ടത്ര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു .

Readers Comment

Add a Comment