Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:55 am
  • 23rd September, 2026
  • Light Rain
30.04°C30.04°C
  • Humidity: 70 %
  • Wind: 2.14 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
corona

ഇന്ത്യയിൽ ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. പേ ടിഎം എന്ന സ്ഥാപനത്തിന്റെ ഗുരുഗ്രാമിലുള്ള ഓഫിസിൽ ജോലി ചെയ്തിരുന്ന ആൾക്കാണ് ഇപ്പോൾ കൊറോണ സ്ഥിരീകരിച്ചത്. ഇയാൾ കുറച്ച് നാളായി നിരീക്ഷണത്തിലായിരുന്നു. ഇയാൾ ഇറാൻ സന്ദർശിച്ചത് വഴിയാണ് കൊറോണ ബാധിച്ചതെന്നാണ് നിഗമനം. ഇതോടെ ഇന്ത്യയിൽ കൊറോണ ബാധിതരുടെ  എണ്ണം 29 ആയി . 
ഡൽഹി, തെലങ്കാന എന്നിവിടങ്ങളിൽ ഒരാൾക്കും, ആഗ്രയിൽ ആറു പേർക്കും കേരളത്തിൽ മൂന്ന് പേർക്കുമാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇതിൽ കേരളത്തിലെ മൂന്ന് പേർക്കും രോഗം ബേധമായതായാണ് റിപ്പോർട്ടുകൾ. ഇവർ  ആശുപത്രി വിടുകയും ചെയ്തിരുന്നു . നിലവിൽ കേരളത്തിൽ ആകെ 469 പേരാണ് നിരീക്ഷണത്തിലുള്ളത്. പേ ടിഎം ഉദ്യോഗസ്ഥന്റെ കൊറോണ ബാധയെത്തുടർന്ന് ആ ഓഫിസിൽ ജോലി ചെയ്തിരുന്നവരെല്ലാം രണ്ട് ദിവസത്തേക്ക് ഓഫീസിൽ വരേണ്ടതില്ലെന്നും വീട്ടിലിരുന്ന് ജോലി ചെയ്താൽ മതിയെന്നും പേ ടിഎം അറിയിച്ചു. 

 

Readers Comment

Add a Comment