Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഹെല്‍ത്ത് യൂണിറ്റ് പാങ്ങപ്പാറ ഹെല്‍ത്ത് സെന്ററില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്‍ പേഷ്യന്റ് ഹെല്‍ത്ത് കെയര്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിന്റെ ഭാഗമായി 10 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഒരു ഹെഡ് നഴ്‌സ്, 4 സ്റ്റാഫ് നഴ്‌സ് ഗ്രേഡ്-2, 2 ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ്-2, ഓരോ ഫാര്‍മസിസ്റ്റ് ഗ്രേഡ്-2, ഇ.സി.ജി. ടെക്‌നീഷ്യന്‍, ക്ലാര്‍ക്ക് എന്നീ തസ്തികകളാണ് സൃഷ്ടിച്ചത്. ഇതോടെ പാങ്ങപ്പാറ ഹെല്‍ത്ത് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകുന്നതാണ്. ദേശീയ പാതയോട് ചേര്‍ന്നുള്ള സ്ഥലമായതിനാല്‍ മികച്ച പ്രാഥമിക പരിചരണം നല്‍കുന്ന ആശുപത്രിയായി പാങ്ങപ്പാറ ഹെല്‍ത്ത് യൂണിറ്റിനെ മാറ്റുന്നതിന്റെ ഭാഗമായാണ് ഈ തസ്തികകള്‍ അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.