Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:16 pm
  • 9th August, 2026
  • Light Rain
27.1°C27.1°C
  • Humidity: 80 %
  • Wind: 3.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
nurses

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രിയിൽ  വനിതാ നേഴ്‌സാകാൻ സുവർണ്ണാവസരം. സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു (MOH) കീഴിലുള്ള ആശുപത്രിയിൽ  വനിതാ സൗദി സർക്കാർ ആനുകൂല്യങ്ങളുള്ള പോസ്റ്റിലേക്ക് നഴ്‌സിങ്ങ് പാസ്സായ വനിതകൾക്ക് അപേക്ഷിക്കാം. നഴ്സുമാരെ നോർക്ക റൂട്ട്സ് മുഖേനയാണ് തിരഞ്ഞെടുക്കുക. 


കാർഡിയാക് ക്രിട്ടിക്കൽ കെയർ യൂണിറ്റ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ്, (മുതിർന്നവർ, കുട്ടികൾ, നിയോനാറ്റൽ), എമർജൻസി, ജനറൽ നഴ്സ്, പീഡിയാട്രിക് വിഭാഗങ്ങളിലാണ് ഒഴിവ്.സൗദി ആരോഗ്യമന്ത്രാലയത്തിന്റെ പട്ടിക പ്രകാരം കൃത്യമായ മേൽനോട്ടത്തോടെ മാർച്ച് 16  മുതൽ 20  വരെയുള്ള  ദിവസങ്ങളിലായിരിക്കും അഭിമുഖം നടക്കുക. താല്പര്യമുള്ളവർ മാർച്ച് 12  ന് മുൻപ് അപേക്ഷ സമർപ്പിച്ചിരിക്കണം. ബാംഗ്ലൂരിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുന്നവരിൽ നിന്നായിരിക്കും ഉദ്യോഗാർത്ഥികളെ ജോലിക്കായി തിരഞ്ഞെടുക്കുക. www.norkaroots.org  എന്ന വെബ്‌സൈറ്റിൽ തൊഴിലും അഭിമുഖവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി 18004253939 എന്ന ടോൾ ഫ്രീ നമ്പർ മുഖേനെയും ബന്ധപ്പെടാം.  

Readers Comment

Add a Comment