Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:54 am
  • 23rd September, 2026
  • Light Rain
30.04°C30.04°C
  • Humidity: 70 %
  • Wind: 2.14 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Flow Diverter Stent

തലച്ചോറിലെ രക്തക്കുഴലുകളിലെ വീക്കം ചികിത്സിക്കാന്‍ രക്തയോട്ടം തിരിച്ചുവിടാനുള്ള സ്‌റ്റെന്റ് വികസിപ്പിച്ചെടുത്ത് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയിലെ ഗവേഷകര്‍. രക്തധമനിയില്‍ വീക്കമുള്ള ഭാഗത്തേക്ക് എത്താത്ത വിധത്തില്‍ രക്തത്തിന്റെ ഒഴുക്ക് തിരിച്ചുവിടുന്ന സ്റ്റെന്റാണ് (Flow Diverter Stent) വികസിപ്പിച്ചത്. ഇതുവഴി വീക്കമുള്ള ഭാഗത്ത് രക്തക്കുഴല്‍ പൊട്ടുന്നത് തടയാനും വീക്കം ഭേദമാക്കാനും കഴിയും. രക്തക്കുഴലുകളുടെ ആന്തരിക പേശികൾ ദുർബലമായി വീക്കമുണ്ടാകുന്നത് പക്ഷാഘാതം, അബോധാവസ്ഥ (Coma), മരണം എന്നിങ്ങനെ ഭീകര  പ്രത്യാഘാതങ്ങളുണ്ടാക്കുന്നുണ്ട്. അത് തടയുക എന്നതാണ് ശ്രീചിത്രയിൽ ഗവേഷകർ വികസിപ്പിച്ചെടുത്ത ഈ നൂതന സ്റ്റെന്റിന്റെ ധർമ്മം. 


ഇന്ത്യയില്‍ ഇത്തരം സ്‌റ്റെന്റുകള്‍ നിര്‍മ്മിക്കുന്നില്ല. ഇറക്കുമതി ചെയ്യുന്ന രക്തയോട്ടം തിരിച്ചുവിടാന്‍ ഉപയോഗിക്കുന്ന സ്‌റ്റെന്റിന്റെ വില 7-8 ലക്ഷം രൂപ വരെയാണ്. ശ്രീചിത്ര വികസിപ്പിച്ചെടുത്തിരിക്കുന്ന സ്റ്റെന്റുകള്‍ വിപണിയില്‍ എത്തുന്നതോടെ ഇവയുടെ വില ഗണ്യമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. തലച്ചോറിലെ രക്തക്കുഴലുകളിലുണ്ടാകുന്ന വീക്കത്തിന് പ്രധാനമായും നാല് ചികിത്സകളാണുള്ളത്. ശസ്ത്രക്രിയ, പ്ലാറ്റിനം പോലുള്ള ലോഹങ്ങളുടെ ചുരുളുകള്‍ സ്ഥാപിക്കല്‍, ഉയര്‍ന്ന സാന്ദ്രതയുള്ള (Viscosity) ദ്രവരൂപത്തിലുള്ള പോളിമര്‍ (Liquid Polymer) സ്ഥാപിക്കല്‍, രക്തത്തിന്റെ ഒഴുക്ക് തിരിച്ചുവിടുന്ന സ്റ്റെന്റ് സ്ഥാപിക്കല്‍ എന്നിവയാണ് അവ.

ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ആദ്യ മൂന്ന് ചികിത്സാരീതികള്‍ക്കും അതിന്റേതായ പോരായ്മകളുണ്ട്. എന്നാല്‍ സ്‌റ്റെന്റ് സ്ഥാപിച്ച് രക്തത്തിന്റെ ഒഴുക്ക് തിരിച്ചുവിട്ട് നടത്തുന്ന ചികിത്സ താരതമ്യേന അപകടരഹിതവും മികച്ച ഫലം നല്‍കുന്നതുമാണ്. ഇത്തരത്തിൽ എങ്ങനെ നോക്കിയാലും ഇന്ത്യൻ വൈദ്യശാസ്ത്ര രംഗത്തെ ഒരു നാഴികക്കല്ലാണ് ഗവേഷകരുടെ ഈ കണ്ടുപിടുത്തം. ഉടനടി തന്നെ ഉത്പന്നം വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കാനും വിപണിയിലറക്കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അധികൃതർ അറിയിച്ചു. 

 

Readers Comment

Add a Comment