Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മലിനീകരണം, പുകവലി,അമിത മദ്യപാനം , പാരമ്പര്യം, ജീവിതശൈലി എന്നിങ്ങനെ പല കാരണങ്ങളും കാൻസറിനു കാരണമാകുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. കാൻസറും സ്ട്രെസും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു നടത്തിയ വിവിധ പഠനങ്ങൾ പറയുന്നത് അമിതമായ സ്‌ട്രെസും കാന്‍സറിന് ഒരു കാരണമായേക്കാം എന്നാണ്.
അമിതമായ സമ്മർദം ഹൃദ്രോഗമടക്കം പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുമെന്ന് മുമ്പു കണ്ടെത്തിയിരുന്നു. ഇപ്പോൾ കാൻസറിനും അതു കാരണമായേക്കാമെന്നു പഠനങ്ങൾ ചൂണ്ടി കാട്ടുന്നു .അമിതമായ സ്‌ട്രെസ് നമ്മുടെ പ്രതിരോധ ശേഷി തളര്‍ത്തുകയും രോഗങ്ങള്‍ വരാനുള്ള സാധ്യത കൂട്ടുകയും ചെയുന്നു . സ്‌ട്രെസ് ഹോര്‍മോണ്‍ സാന്നിധ്യം കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ സ്വാധീനിക്കും. സ്‌ട്രെസ് ഹോര്‍മോണ്‍ ആയ norepinephrine കാന്‍സര്‍ കോശങ്ങളുടെ വളർച്ച വേഗത്തിലാക്കുമെന്നുമാണ് കണ്ടെത്തല്‍.
സമ്മർദം കുറയ്ക്കാന്‍ പലരും പുകവലിയും മദ്യപാനവുമടക്കമുള്ള ദുശ്ശീലങ്ങളെ കൂട്ടുപിടിക്കാറുണ്ട്.. പുകവലി മൂലം പലതരം കാന്‍സര്‍ വളര്‍ച്ചകള്‍ ഇന്ന് ഉണ്ടാകുന്നുണ്ട്. ശ്വാസകോശം, അന്നനാളം, തൊണ്ട, വായ എന്നിവിടങ്ങളിലെ കാന്‍സര്‍ വളര്‍ച്ചയ്ക്ക് മുഖ്യകാരണം പുകവലിയാണ് എന്ന് ഒരു ഭാഗം ആൾകാർ വ്യക്തമാകുന്നു . അതോടൊപ്പം അമിതമായ സ്‌ട്രെസ് വണ്ണം കൂടാനും കാരണമാകുന്നു. നിങ്ങള്‍ക്ക് അമിതമായ സ്‌ട്രെസ് ഉണ്ടെന്നു തോന്നിയാല്‍ അത് കുറയ്ക്കാനുള്ള വഴികള്‍ തേടുകയാണ് ഏറ്റവും നല്ല മാർഗം . നല്ല സംഗീതം കേള്‍ക്കാം, മസാജ് ചെയ്യാം, ഡാന്‍സ് കളിക്കാം അങ്ങനെ പലതരം കാര്യങ്ങളിൽ മുഴുകുന്നത് ഒരു പരിധിവരെ സ്ട്രസിനെ തടയാൻ സഹായിക്കുന്നു . ഇതുകൊണ്ടൊന്നും കുറയുന്നില്ല എങ്കില്‍ കൗണ്‍സിലിങ്ങിനു പോകാന്‍ മടിക്കേണ്ട.
30.82°C







