Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 5:19 pm
  • 15th March, 2026
  • Clear Sky
29.68°C29.68°C
  • Humidity: 60 %
  • Wind: 3.38 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന അവസരങ്ങളില്‍ അവയെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികള്‍ അഭിമാനാര്‍ഹമാണെന്ന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. അടുത്തിടെ ഭീതിപടര്‍ത്തിയ ലോകമൊട്ടാകെ ആശങ്ക പരത്തിയ കൊറോണ, നിപ തുടങ്ങിയ വൈറസുകളുടെ വ്യാപനം തടയുന്നതിന് സംസ്ഥാനത്തെ ആരോഗ്യമേഖല ഫലപ്രദമായ നടപടികളാണ് സ്വീകരിച്ചത്. അതില്‍ മറ്റ് ആരോഗ്യസ്ഥാപനങ്ങള്‍ക്കൊപ്പം തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്‍റെയും പ്രവര്‍ത്തനം മാതൃകാപരമായിരുന്നു. രണ്ടുവര്‍ഷംമുമ്പുണ്ടായ പുറ്റിങ്ങല്‍  അപകടവേളയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സ്തുത്യര്‍ഹമായ സേവനമാണ് നടത്തിയത്. ഇവിടത്തെ മെഡിക്കല്‍ സേവനമേഖലയിലെ കാര്യക്ഷമതയും സുതാര്യതയും എടുത്തുപറയേണ്ടതാണ്. ജനങ്ങളും ആരോഗ്യസംരക്ഷണ സ്ഥാപനങ്ങളും തമ്മില്‍ ആരോഗ്യകരമായ പരസ്പരവിശ്വാസം എല്ലായ്പ്പോഴും കാത്തുസൂക്ഷിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. മെഡിക്കല്‍ കോളേജിന്‍റെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന സപ്തതി ആഘോഷവും അലുമ്നി അസോസിയേഷന്‍റെ പതിനഞ്ചാം വാര്‍ഷികസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. സംസ്ഥാനത്തെ ആരോഗ്യമേഖലയുടെയാകെ നട്ടെല്ലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. ഈ സ്ഥാപനത്തില്‍ പഠിച്ചിറങ്ങിയ പ്രഗത്ഭരാണ് വിവിധ മെഡിക്കല്‍ കോളേജുകളിലെ അധ്യാപകരും ഡോക്ടര്‍മാരുമായി സേവനമനുഷ്ഠിക്കുന്നത്. മെഡിക്കല്‍ കോളേജിന്‍റെ വികസനകാര്യങ്ങളില്‍ അലുമ്നി അസോസിയേഷന്‍റെ കൂടുതല്‍ പങ്കാളിത്തമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

 മെഡിക്കല്‍ കോളേജിലെ 1952 ബാച്ചിലെ വിദ്യാര്‍ത്ഥിയും ഫോറന്‍സിക് മെഡിസിന്‍റെ ആദ്യത്തെ വകുപ്പുമേധാവിയുമായ  ഡോ കന്തസ്വാമി മുതല്‍ 1993 ബാച്ചിലെ വിദ്യാര്‍ത്ഥിയും കാനഡയിലെ റുമറ്റോളജിസ്റ്റുമായ ഡോ നിഖില്‍ ഹാറൂണ്‍വരെ ഇരുപത്തഞ്ചോളം പ്രമുഖ ഡോക്ടര്‍മാര്‍ക്ക് അവരുടെ സേവനത്തിന്‍റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എല്ലാകാര്യങ്ങളിലും മികച്ച പുരോഗതി നേടിയിട്ടുണ്ടെങ്കിലും  ഗവേഷണത്തിലും അധ്യാപനത്തിലും കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ട സമയമായെന്ന് മുഖ്യാതിഥിയായിരുന്ന ആരോഗ്യവകുപ്പുമന്ത്രി കെ കെ ശൈലജടീച്ചര്‍ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള മെഡിക്കല്‍ കോളേജുകളുടെ കൂട്ടത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ 25-ാം സ്ഥാനത്തെങ്കിലുമെത്തിക്കാന്‍ നമുക്കുകഴിയണം. അങ്ങനെ വന്നാല്‍ ആരോഗ്യമേഖലയ്ക്കാകെ അതു പ്രയോജനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. യു എസ് എയിലെ കാര്‍ഡിയോളജിസ്റ്റും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥിയുമായ ഡോ രവീന്ദ്രനാഥ് 50 ലക്ഷം രൂപ സംഭാവന ചെയ്ത് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്ഥാപിക്കുന്ന നോളഡ്ജ് സെന്‍ററിന്‍റെ തറക്കല്ലിടല്‍ കര്‍മ്മവും മന്ത്രി നിര്‍വഹിച്ചു. 
ആരോഗ്യസര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ മോഹനന്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ എ റംലാബീവി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ എം കെ അജയകുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ കെ അജയകുമാര്‍, അലുമ്നി അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ കെ രാമകൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. അലുമ്നി അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് ഡോ സി ജോണ്‍പണിക്കര്‍ സ്വാഗതവും സെക്രട്ടറി ഡോ കെ വി വിശ്വനാഥന്‍ നന്ദിയും പറഞ്ഞു.

Readers Comment

Add a Comment