Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:40 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 തിരികെയെത്തിയ പ്രവാസികളുടെ ക്ഷേമത്തിനായി നോർക്ക റൂട്ടസ്  മുഖേന നടപ്പിലാക്കി വരുന്ന കേരള സർക്കാരിന്റെ ധനസഹായ പദ്ധതിയായ സാന്ത്വനയുടെ അപേക്ഷകൾ വേഗം തീർപ്പ് കൽപ്പിക്കുന്നതിനായി നോർക്ക റൂട്ട്‌സിന്റെ ആസ്ഥാന കാര്യാലയത്തിൽ  പ്രത്യേക തെളിവെടുപ്പ് ക്യാമ്പ് നടത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഓഫീസുകളിൽ ലഭിച്ച അപേക്ഷകളാണ് ഏകജാലക സംവിധാനത്തിലൂടെ  ഇത്തരത്തിൽ പരിശോധിച്ചത്. 160 അപേക്ഷകരെ തെളിവെടുപ്പിന് ക്ഷണിച്ചിരുന്നതിൽ 153 പേർ ഹാജരായി.  പ്രത്യേക കൂടികാഴ്ചയിൽ മാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യർ എന്ന് കണ്ടെത്തിയ 111 അപേക്ഷകൾ സർക്കാരിലേയ്ക്ക് ധനസഹായം നൽകുന്നതിലേയ്ക്കായി ശുപാർശ  ചെയ്യും. 20 ഓളം ഉദ്യോഗസ്ഥർ പങ്കെടുത്ത പ്രത്യേക ക്യാമ്പിൽ ആസ്ഥാന കാര്യാലയത്തിലെ ഹോം ആതന്റിക്കേഷൻ ഓഫീസർ വി. എസ്. ഗീതാ കുമാരിയും, തിരുവനന്തപുരം സെന്റർ മാനേജർ എ. ബി. അനീഷും നേത്യത്വം നൽകി.  നോർക്ക റൂട്ട്‌സിന്റെ മറ്റ് മേഖലാ ഓഫീസുകൾ  കേന്ദ്രീകരിച്ചും ഇത്തരം തെളിവെടുപ്പ് ക്യാമ്പുകൾ സംഘടി പ്പിക്കുന്നതാണ്.

 സാന്ത്വന പദ്ധതി പ്രകാരം ചികിത്സാ സഹായം, മരണാനന്തര സഹായം, വിവാഹ ധനസഹായം, അംഗവൈകല്യ പരിഹാര ഉപകരണം വാങ്ങുന്നതിനുള്ള സഹായം എന്നിവയാണ് നൽകി വരുന്നത്.  മരണമടഞ്ഞ പ്രവാസിയുടെ നിയമാനുസൃത അവകാശിക്ക് മരണാനന്തര ധനസഹായമായി പരമാവധി ഒരു ലക്ഷം രൂപയും. പ്രവാസിയുടെ അല്ലെങ്കിൽ പ്രവാസിയുടെ ആശ്രിതർക്കു ഗുരുതര രോഗം ബാധിച്ചവർക്കുള്ള ചികിത്സക്കായി പരമാവധി അമ്പതിനായിരം രൂപയും, മറ്റു രോഗങ്ങൾക്ക് ഇരുപതിനായിരം രൂപയും, പെൺമക്കളുടെ വിവാഹ ധനസഹായമായി, ഒരാൾക്ക് പരമാവധി പതിനയ്യായിരം രൂപയും, അംഗവൈകല്യ പരിഹാര ഉപകരണം വാങ്ങുന്നതിനായി പതിനായിരം രൂപ വരെയും പദ്ധതി പ്രകാരം നൽകി വരുന്നു.

     നോർക്ക റൂട്ട്‌സിന്റെ തൈക്കാടുള്ള ആസ്ഥാന ഓഫീസിലും, തിരുവനന്തപുരം,  എറണാകുളം, കോഴിക്കോട് ജില്ലകളിലെ മേഖലാ ഓഫീസുകളിലും വിവിധ കളക്‌ട്രേറ്റുകളോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ജില്ല സെല്ലുകൾ മുഖാന്തിരമാണ് പദ്ധതിയുടെ സേവനങ്ങൾ ലഭ്യമാക്കി വരുന്നത്. നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റായ www.norkaroots.org ലും മേൽ പറഞ്ഞ ഓഫീസുകളിലും അപേക്ഷാ ഫോറം  ലഭ്യമാണ്.

Readers Comment

Add a Comment