Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവുമായി ബന്ധപ്പെട്ട പ്രധാന ഘടകമാണ് കൊളാജൻ എന്ന പ്രോട്ടീൻ. കൊളാജനാണ് നമ്മുടെ ചർമ്മത്തിന് ഉറപ്പും ഇലാസ്തികതയും നൽകുന്നത്. ചുളിവുകൾക്കെതിരെ പൊരുതി ചർമ്മത്തിന് യൗവനവും ആകർഷകത്വവും നൽകുന്ന പ്രോട്ടീനാണിത്. ചെറുപ്പത്തിൽ ചർമ്മത്തിൽ കൊളാജൻ സ്വാഭാവികമായി ഉത്പാദിപ്പിക്കപ്പെടുന്നതിനാൽ ചർമ്മം കൂടുതൽ തിളക്കവും സൗന്ദര്യവും ഉള്ളതായിരിക്കും. എന്നാൽ പ്രായമാകുമ്പോഴേക്കും ശരീരത്തിൽ കൊളാജൻ ഉത്പാദനം കുറഞ്ഞു വരുന്നു. ഇതാണ് ചർമ്മത്തിൽ ചുളിവുകളുണ്ടാകാൻ കാരണം. ആ അവസ്ഥയിൽ കൊളാജൻ ഉത്പാദനത്തിന് സഹായിക്കുന്ന ഭക്ഷണം ധാരാളം കഴിക്കുകയാണ് പ്രായത്തെ തോല്പിക്കാനുള്ള ഏകമാർഗം. മധുരം വളരെയധികം കഴിക്കുന്നവരിലും പുകവലിക്കാരിലും അമിതമായി ലഹരി ഉപയോഗിക്കുന്നവരിലും കൊളാജൻ ഉത്പാദനം കുറയും. ചില ആഴക്കടൽ മത്സ്യങ്ങളിൽ മാത്രമാണ് പ്രകൃതിദത്തമായ കൊളാജനുള്ളത്. കൊളാജൻ ഉത്പാദനത്തെ സഹായിക്കുന്ന ഭക്ഷണങ്ങൾ ഇവയാണ്.
- കോഴിയിറച്ചി
- മുട്ടയുടെ വെള്ള
- സിട്രസ് പഴങ്ങൾ,
- വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങൾ, വെളുത്തുള്ളി, പച്ചിലക്കറികൾ,കശുവണ്ടി, തക്കാളി.