Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:55 am
  • 23rd September, 2026
  • Light Rain
30.04°C30.04°C
  • Humidity: 70 %
  • Wind: 2.14 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തൃശൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ വയറുവേദനയുമായി എത്തിയ രോഗിയുടെ വയറ്റിൽനിന്ന്‌ പുറത്തെടുത്തത് 111 ആണികൾ. ചാവക്കാട് സ്വദേശിയായ നാൽപ്പത്തൊമ്പതുകാരന്റെ വയറ്റിൽനിന്നാണ് ഇത്രയും ആണികൾ പുറത്തെടുത്തത്. സ്കാനിങ് നടത്തിയപ്പോഴാണ് ആണികൾ വയറ്റിനുള്ളിൽ കണ്ടത്. ഉടൻ ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു.
വയറ്റിൽ പലയിടത്തായി കിടന്ന ആണികൾ മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. മാനസികാസ്വാസ്ഥ്യമുള്ള ഇയാൾ പത്തുവർഷംകൊണ്ടാണ് ഇത്രയും ആണികൾ അകത്താക്കിയത്. ഡോക്ടർമാർ ചോദിച്ചപ്പോഴാണ് ആണി വിഴുങ്ങാറുണ്ടെന്ന കാര്യം രോഗി പറഞ്ഞത്. യൂണിറ്റ് ചീഫ് ഡോ. ശ്രീകുമാർ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പി.വി. സന്തോഷ്, ഡോ. സുനിൽകുമാർ, ഡോ. രൺദീപ്, ഡോ. സേതു തുടങ്ങിയവർ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി.

Readers Comment

Add a Comment